സൗ​ത്ത് പാ​മ്പാ​ടി​യി​ൽ വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​യി; കെ​എ​സ്ഇ​ബി ഓ​ഫീ​സി​ൽ വി​ളി​ച്ചാ​ൽ പ്ര​തി​ക​ര​ണ​മി​ല്ല
Monday, May 6, 2024 6:53 AM IST
മീ​ന​ടം: ആ​കാ​ശ​മൊ​ന്നു ക​റു​ത്താ​ൽ സൗ​ത്ത് പാ​മ്പാ​ടി​യി​ലു​ള്ള​വ​ർ​ക്കു ആ​ശ​ങ്ക​യാ​ണ് നി​മി​ഷ​ങ്ങ​ൾ​ക്ക​കം വൈ​ദ്യു​തി മു​ട​ങ്ങും. പി​ന്നെ മീ​ന​ടം കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലേ​ക്ക് ഫോ​ൺ വി​ളി​ക​ളു​ടെ പ്ര​വാ​ഹ​മാ​ണ്. ബെ​ല്ല​ടി​ക്കു​ന്ന​ത​ല്ലാ​തെ പ്ര​തി​ക​ര​ണ​മു​ണ്ടാ​കാ​റി​ല്ല.

മീ​ന​ടം, മോ​സ്കോ, വ​ത്തി​ക്കാ​ൻ ട്രാ​ൻ​സ്ഫോ​മ​ർ പ​രി​ധി​യി​ലെ ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ് മ​ഴ​ക്കാ​റു കാ​ണു​മ്പോ​ഴേ ഇ​രു​ട്ടി​ലാ​കു​ന്ന​ത്. പി​ന്നെ ര​ണ്ടു​മൂ​ന്നു മ​ണി​ക്കൂ​ർ വെ​ളി​ച്ച​ത്തി​നാ​യി കാ​ത്തി​രി​ക്ക​ണം.

വേ​ന​ൽ​ച്ചൂ​ട് ക​ടു​ത്ത​തോ​ടെ അ​ല്പ​സ​മ​യം പോ​ലും ഫാ​നി​ല്ലാ​തെ ക​ഴി​യാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ​ക്ക് മ​ണി​ക്കൂ​റു​ക​ൾ നീ​ളു​ന്ന ഈ ​ദു​രി​തം അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന​ത്. അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.