ച​ങ്ങ​നാ​ശേ​രി ന​ഗ​ര​ത്തി​ല്‍ മ​ഴ​ക്കാ​ലപൂ​ര്‍വ ശു​ചീ​ക​ര​ണം
Friday, May 17, 2024 7:28 AM IST
ച​ങ്ങ​നാ​ശേ​രി: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ഴ​ക്കാ​ലപൂ​ര്‍വ​ ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ 18, 19 തീ​യ​തി​ക​ളി​ല്‍ ന​ട​ത്തും. ഇ​തി​നാ​യി സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. മു​നി​സി​പ്പ​ല്‍ ടൗ​ണ്‍ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗം ന​ഗ​ര​സ​ഭാ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ബീ​നാ ജോ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ര്‍മാ​ന്‍ മാ​ത്യൂ​സ് ജോ​ര്‍ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ന്‍ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ കൃ​ഷ്ണ​കു​മാ​രി രാ​ജ​ശേ​ഖ​ര​ന്‍, സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍മാ​രാ​യ പി.​എ. നി​സാ​ര്‍, പ്രി​യ രാ​ജേ​ഷ്, എ​ല്‍സ​മ്മ ജോ​ബ്, കെ.​എം. ന​ജി​യ, കൗ​ണ്‍സി​ല​ര്‍മാ​രാ​യ രാ​ജു ചാ​ക്കോ, ബാ​ബു തോ​മ​സ്, കു​ഞ്ഞു​മോ​ള്‍ സാ​ബു, മു​രു​ക​ന്‍, അ​രു​ണ്‍ മോ​ഹ​ന്‍, ലി​സി വ​ര്‍ഗീ​സ്, സ്മി​ത സു​നി​ല്‍, മു​ഹ​മ്മ​ദ് ഷാ​ജി, സെ​ക്ര​ട്ട​റി എ​ല്‍.​എ​സ്. സ​ജി, ഡോ. ​പ്ര​സീ​ത, ക്ലീ​ന്‍ സി​റ്റി മാ​നേ​ജ​ര്‍ ഷൈ​ന്‍, റൗ​ഫ് റ​ഹിം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

17,18തീ​യ​തി​ക​ളി​ല്‍ ക​ണ്‍സി​ല​ര്‍മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ര്‍ഡ്ത​ല സാ​നി​റ്റേ​ഷ​ന്‍ ക​മ്മി​റ്റി​ക​ള്‍ യോ​ഗം ചേ​രും. 18നു ​ന​ഗ​ര​സ​ഭാത​ല ശു​ചീ​ക​ര​ണ പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കും. ന​ഗ​സ​ഭ​യി​ലെ 37 വാ​ര്‍ഡു​ക​ളി​ലും 19നു ​വാ​ര്‍ഡ് ത​ല ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​നം ന​ട​ത്തും. 17, 18, 19 എ​ന്നീ ദി​വ​സ​ങ്ങ​ള്‍ ഡ്രൈ​ഡേ​യാ​യി ആ​ച​രി​ക്കും.