ഗാന്ധിനഗർ: വിവിധഫണ്ടുകളിലായി ഇരുപത്തിയാറു ലക്ഷം രൂപ ചെലവഴിച്ച് പുനർനിർമിച്ച നഗരസഭ ഒന്നാം വാർഡിലെ ഗുരുമന്ദിരം-ഹൗസിംഗ് ബോർഡ് കോളനി റോഡ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭാംഗം സാബു മാത്യു, കെ.എൻ. അനിൽകുമാർ, മിനി രാജ്, റോസമ്മ ജോസ്, ദേവസ്യാച്ചൻ ആറ്റുപുറം, ആലീസ് ജോസഫ്, ജോൺ ജേക്കബ്, സജിനി കെ.കെ., ലിസി ചാക്കോ, ജിഷ സനീഷ്, ആഷ സജീവ് എന്നിവർ പ്രസംഗിച്ചു.