ത​ങ്ക​മ്മ​ച്ചേ​ട​ത്തി​യെ ആ​ദ​രി​ക്കാ​ന്‍ നാ​ട് ഒ​ത്തു​കൂ​ടി
Saturday, September 21, 2024 12:10 AM IST
ഇ​ട​ക്കോ​ലി: ഇ​ല​ഞ്ഞി വി​സാ​റ്റ് ആര്‍​ട്സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ 74-ാം വ​യ​സി​ല്‍ റെ​ഗു​ല​ര്‍ ബാ​ച്ചി​ല്‍ പ​ഠി​ക്കാ​നെ​ത്തി​യ ത​ങ്ക​മ്മ കു​ഞ്ഞ​പ്പ​നെ കു​ടും​ബാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ആ​ദ​രി​ച്ചു. രാ​മ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സ​മ്മ മ​ത്ത​ച്ച​ന്‍ പുതി​യി​ട​ത്തു​ചാ​ലി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ക്കാ​മ്പു​ഴ വാ​ര്‍​ഡ് മെം​ബ​ര്‍ സൗ​മ്യ സേ​വ്യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ട്ടാം ക്ലാ​സി​ല്‍ പ​ഠ​നം നി​ന്നു​പോ​യ ത​ങ്ക​മ്മ​ച്ചേ​ട​ത്തി തു​ല്യ​താ പ​രീ​ക്ഷ​യി​ലൂ​ടെ​യാ​ണ് പ​ത്താം​ത​ര​വും പ്ല​സ് ടു​വും പാ​സാ​യ​ത്. എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ കീ​ഴി​ലു​ള്ള വി​സാ​റ്റ് ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ ഈ​വ​ര്‍​ഷം ബി​കോം ഓ​ണേ​ഴ്സി​ന് അ​ഡ്മി​ഷ​ന്‍ നേ​ടി. പ​ഠ​ന​വും ബ​സ് യാ​ത്ര​യും കോ​ള​ജ് ചെ​യ​ര്‍​മാ​ന്‍ രാ​ജു കു​ര്യ​ന്‍ സൗ​ജ​ന്യ​മാ​ക്കി ന​ല്‍​കി​യി​ട്ടു​ണ്ട്.


കു​ടു​ംബാം​ഗ​ങ്ങ​ള്‍ ചേ​ര്‍​ന്ന് ഇ​ട​ക്കോ​ലി​യി​ലെ കു​ടും​ബ​വീ​ട്ടി​ല്‍ ന​ട​ത്തി​യ ച​ട​ങ്ങി​ല്‍ ത​ങ്ക​മ്മ​ച്ചേ​ട​ത്തി​യെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പൊ​ന്നാ​ട​യ​ണി​യി​ച്ചും മെ​മ​ന്‍റോ ന​ല്‍​കി​യും ആ​ദ​രി​ച്ചു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ രാ​ജു മാ​വു​ങ്ക​ല്‍, പി​ആ​ർ​ഒ ഷാ​ജി ആ​റ്റു​പു​റം, റി​ട്ട​യേ​ര്‍​ഡ് പ്ര​ഫ​സ​ര്‍ മ​ത്താ​യി കാ​റ്റു​നി​ലം, ഏ​ലി​ക്കു​ട്ടി തോ​മ​സ് ഉ​രു​ളു​പ​ടി​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.