വെ​സ്റ്റ് എ​ളേ​രി​യി​ൽ സൗ​ജ​ന്യ നി​യ​മ​സ​ഹാ​യ ക്ലി​നി​ക്ക്
Friday, July 5, 2024 1:03 AM IST
ഭീ​മ​ന​ടി: ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ല്‍ സൗ​ജ​ന്യ നി​യ​മ​സ​ഹാ​യ ക്ലി​നി​ക്ക് ഹൊ​സ്ദു​ര്‍​ഗ് ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് സി.​അ​ബ്ദു​ള്‍ റാ​സി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി.​ഇ​സ്മാ​യി​ല്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം.​വി.​ലി​ജി​ന, ഇ.​ടി.​ജോ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജ​ന​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ള്‍​ക്ക് മ​ജി​സ്ട്രേ​റ്റ് മ​റു​പ​ടി ന​ല്‍​കി. മാ​സ​ത്തി​ല്‍ ര​ണ്ടു​ത​വ​ണ ലീ​ഗ​ല്‍ സ​ര്‍​വീ​സ് ക​മ്മി​റ്റി​യു​ടെ സേ​വ​നം ജ​ന​ങ്ങ​ള്‍​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു ല​ഭി​ക്കു​ന്ന​താ​ണെ​ന്നും അ​റി​യി​ച്ചു. ജ​ന​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ നി​യ​മ​സ​ഹാ​യം ന​ല്‍​കി പ്ര​ശ്ന​ങ്ങ​ള്‍ കോ​ട​തി​യി​ല്‍ എ​ത്തു​ന്ന​തി​ന് മു​മ്പ് ര​മ്യ​ത​യി​ല്‍ പ​രി​ഹ​രി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം.

മൂ​ന്നു​ല​ക്ഷ​ത്തി​ല്‍ താ​ഴെ വാ​ർ​ഷി​ക​വ​രു​മാ​ന​മു​ള്ള​വ​ർ, സ്ത്രീ​ക​ള്‍, കു​ട്ടി​ക​ള്‍, പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ക്കാ​ര്‍, മ​നു​ഷ്യ​ക​ട​ത്തി​നി​ര​യാ​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് സൗ​ജ​ന്യ നി​യ​മ​സ​ഹാ​യം ല​ഭി​ക്കും. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി.​കെ.​പ​ങ്ക​ജാ​ക്ഷ​ന്‍ സ്വാ​ഗ​ത​വും പാ​രാ​ലീ​ഗ​ല്‍ വോ​ള​ണ്ടി​യ​ര്‍ മ​ഹേ​ശ്വ​രി ന​ന്ദി​യും പ​റ​ഞ്ഞു.