മൊ​ഗ്രാ​ൽ നാ​ങ്കി​യി​ൽ ശ​ക്ത​മാ​യ ക​ട​ലേ​റ്റം
Saturday, July 6, 2024 1:12 AM IST
മൊ​ഗ്രാ​ൽ: കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ തീ​ര​മേ​ഖ​ല വീ​ണ്ടും ക​ട​ലേ​റ്റ ഭീ​ഷ​ണി​യി​ലാ​യി. പെ​ർ​വാ​ഡ് ക​ട​പ്പു​റ​ത്തും മൊ​ഗ്രാ​ൽ നാ​ങ്കി ക​ട​പ്പു​റ​ത്തും ക​ട​ലേ​റ്റം രൂ​ക്ഷ​മാ​ണ്.

നാ​ങ്കി​യി​ൽ ര​ണ്ടു​വ​ർ​ഷം മു​മ്പ് സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​ത​യി​ൽ സ്ഥാ​പി​ച്ച ബീ​ച്ച് വ്യൂ ​റി​സോ​ർ​ട്ടി​ലേ​ക്ക് ക​ട​ൽ ക​ട​ന്നു​ക​യ​റി. റി​സോ​ർ​ട്ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി പൂ​ർ​ണ​മാ​യും ക​ട​ലെ​ടു​ത്തു.

സ​മീ​പ​ത്തു​ള്ള മ​റ്റൊ​രു റി​സോ​ർ​ട്ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യും കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗ​വും ക​ഴി​ഞ്ഞ​വ​ർ​ഷം ക​ട​ലേ​റ്റ​ത്തി​ൽ ത​ക​ർ​ന്നി​രു​ന്നു.