വേ​ത​ന​മി​ല്ല, വീ​ഡി​യോ​ഗ്ര​ാഫ​ര്‍​മാ​ര്‍ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Saturday, October 5, 2024 7:36 AM IST
കാ​സ​ര്‍​ഗോ​ഡ്: ക​ഴി​ഞ്ഞ പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ഉ​ട​നീ​ളം വി​വി​ധ സ്‌​ക്വാ​ഡു​ക​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ബൂ​ത്തു​ക​ളി​ലും അ​ട​ക്കം വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ ഗ്രാ​ഫ​ര്‍​മാ​ര്‍​ക്ക് മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും വേ​ത​നം ല​ഭി​ച്ചി​ട്ടി​ല്ല.

മൂ​ന്നു​മാ​സ കാ​ല​യ​ള​വി​ല്‍ 1600ഓ​ളം ഡ്യൂ​ട്ടി ചെ​യ്ത വ​ക​യി​ല്‍ 45 ല​ക്ഷ​ത്തോ​ളം രൂ​പ സം​ഘ​ട​ന അം​ഗ​ങ്ങ​ള്‍​ക്ക് മാ​ത്രം ല​ഭി​ക്കാ​നു​ണ്ടെ​ന്നും ഓ​ള്‍ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

മു​ഴു​വ​ന്‍ ഡ്യൂ​ട്ടി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ക​ള​ക്‌​ട​റേ​റ്റി​ല്‍ ഹാ​ജ​രാ​ക്കു​ക​യും പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​വു​ക​യും ചെ​യ്ത​താ​ണ് പ​ല​വ​ട്ടം ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഓ​രോ അ​വ​ധി പ​റ​ഞ്ഞു കൊ​ണ്ട് ഇ​പ്പോ​ള്‍ മൂ​ന്നു​മാ​സ​മാ​യി വേ​ത​നം ല​ഭി​ക്കാ​തെ വ​ല​യു​ക​യാ​ണ് വീ​ഡി​യോഗ്രാ​ഫി വ​ര്‍​ക്ക് ചെ​യ്ത അം​ഗ​ങ്ങ​ള്‍.

ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ ഇ​തി​നു​ള്ള ഫ​ണ്ട് വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട് ഇ​പ്പോ​ള്‍ ട്ര​ഷ​റി നി​യ​ന്ത്ര​ണം ഒ​രു കാ​ര​ണ​മാ​യി പ​റ​യു​ക​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍.

കേ​ര​ള​ത്തി​ലു​ട​നീ​ളം തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​സ​ങ്ങ​ള്‍ ജോ​ലി ചെ​യ്ത ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ര്‍​ക്കാ​ണ് ഇ​പ്പോ​ള്‍ വേ​ത​നം ല​ഭി​ക്കാ​നു​ള്ള​ത്. മൂ​ന്നു മാ​സ​ത്തോ​ളം ജി​ല്ല​യി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ല്‍ രാ​വും പ​ക​ലും ജോ​ലി ചെ​യു​ക​യും ഇ​തി​ന് വേ​ണ്ടി യാ​ത്ര​യ്ക്കും ഭ​ക്ഷ​ണ​ത്തി​നും വേ​ണ്ടി കൈ​യി​ല്‍ നി​ന്നും പൈ​സ മു​ട​ക്കി​യാ​ണ് ഓ​രോ വീ​ഡി​യോ​ഗ്രാ​ഫ​റും ജോ​ലി ചെ​യ്ത​ത് അ​ത് കൊ​ണ്ട് ത​ന്നെ മാ​സ​ങ്ങ​ളാ​യി വ​ലി​യ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ലൂ​ടെ​യാ​ണ് ഓ​രോ​രു​ത്ത​രും ക​ട​ന്നു​പോ​കു​ന്ന​ത്.


സ്റ്റു​ഡി​യോ വാ​ട​ക കൊ​ടു​ക്കാ​നോ കാ​മ​റ​യു​ള്‍​പ്പെ​ടെ എ​ടു​ത്ത ലോ​ണി​ന്‍റെ ഇ​എം​ഐ അ​ട​ക്കാ​നോ ക​ഴി​യാ​തെ പ്ര​തി​സ​ന്ധി​യി​ലാ​ണ്.

വേ​ത​നം ല​ഭി​ക്കാ​തെ ഇ​നി പി​ടി​ച്ചു നി​ല്ക്കാ​നാ​വാ​ത്ത സ്ഥി​തി​യാ​ണു​ള്ള​തെ​ന്നും അ​തി​നാ​ല്‍ സം​ഘ​ട​ന ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും ആ​ദ്യ​ഘ​ട്ടം എ​ന്ന രീ​തി​യി​ല്‍ നാ​ളെ ക​ള​ക്‌​ട​റേ​റ്റ് ധ​ര്‍​ണ ന​ട​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ എ​കെ​പി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​സി. ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​റി ടി.​വി. സു​ഗു​ണ​ന്‍, ട്ര​ഷ​റ​ര്‍ പി.​ടി. സു​നി​ല്‍​കു​മാ​ര്‍, പി.​എ. ഷെ​രീ​ഫ്, എം.​കെ. പ്ര​ജി​ത്ത്, വി.​എ​ന്‍. രാ​ജേ​ന്ദ്ര​ന്‍, പി.​കെ. അ​ശോ​ക​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.