രാജപുരം: മാഡം ക്യൂറി റിസർച്ച് ഫെലോഷിപ്പോടെ ഫ്രാൻസിലെ സർവകലാശാലയിൽ ഉപരിപഠനത്തിനുള്ള അവസരം നേടിയ രാജപുരത്തെ ജസ്വിൻ ജിജി കിഴക്കേപ്പുറത്തെ കേരള കോൺഗ്രസ്-എം കള്ളാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു.
ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, പഞ്ചായത്ത് അംഗം ജോസ് പുതുശ്ശേരിക്കാലായിൽ, മണ്ഡലം പ്രസിഡന്റ് ടോമി വാഴപ്പിള്ളിൽ, ബേബി പന്തല്ലൂർ, സൈമൺ ചെറുകര, ടോം പാലായി എന്നിവർ സംബന്ധിച്ചു. ജസ്വിന്റെ പിതാവ് ജിജി കുര്യൻ കേരള കോൺ-എം ജില്ലാ കമ്മിറ്റി അംഗമാണ്.