എ​ൽ​ബി​എ​സി​നു കീ​ഴി​ൽ ജി​ല്ല​യി​ൽ പു​തി​യ ന​ഴ്സിം​ഗ് കോ​ള​ജ് വ​രു​ന്നു
Sunday, July 7, 2024 7:40 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള എ​ൽ​ബി​എ​സി​നു കീ​ഴി​ൽ ജി​ല്ല​യി​ൽ പു​തി​യ സ്വാ​ശ്ര​യ ന​ഴ്സിം​ഗ് കോ​ള​ജ് വ​രു​ന്നു. മു​ളി​യാ​ർ പൊ​വ്വ​ലി​ൽ എ​ൽ​ബി​എ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള മൂ​ന്നേ​ക്ക​ർ സ്ഥ​ല​ത്താ​ണ് ന​ഴ്സിം​ഗ് കോ​ള​ജ് തു​ട​ങ്ങു​ന്ന​ത്. കോ​ള​ജി​ന് അ​നു​മ​തി ന​ല്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി മെ​ഡി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​റേ​റ്റി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ സം​ഘം ഇ​ന്ന​ലെ സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി.

ഇ​വി​ടെ സ്വ​ന്തം കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തു​വ​രെ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് കെ​ട്ടി​ട​ത്തി​ൽ ത​ന്നെ ക്ലാ​സു​ക​ൾ ന​ട​ത്താ​നാ​ണ് നീ​ക്കം.

പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​ന് കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സൗ​ക​ര്യ​മൊ​രു​ക്കും. സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചു​ക​ഴി​ഞ്ഞാ​ൽ ഇ​ന്ത്യ​ൻ ന​ഴ്സിം​ഗ് കൗ​ൺ​സി​ലി​ന്‍റെ​യും കേ​ര​ള ന​ഴ്സിം​ഗ് കൗ​ൺ​സി​ലി​ന്‍റെ​യും അം​ഗീ​കാ​ര​വും സം​സ്ഥാ​ന ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​ഷ​നും നേ​ട​ണം.


ഈ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കാ​നാ​യാ​ൽ ഈ ​വ​ർ​ഷം ത​ന്നെ ബി​എ​സ് സി ​ന​ഴ്സിം​ഗ് കോ​ഴ്സ് തു​ട​ങ്ങാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. നി​ല​വി​ൽ ഒ​രു സ​ർ​ക്കാ​ർ കോ​ള​ജി​ലും (ഉ​ക്കി​ന​ടു​ക്ക ഗ​വ. ന​ഴ്സിം​ഗ് കോ​ള​ജ്) ഒ​രു സ​ർ​ക്കാ​ർ സ്വാ​ശ്ര​യ കോ​ള​ജി​ലും (പെ​രി​യ ആ​യ​മ്പാ​റ സി-​മെ​റ്റ് കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ്) ര​ണ്ടു സ്വ​കാ​ര്യ കോ​ള​ജു​ക​ളി​ലും(​ത​ള​ങ്ക​ര മാ​ലി​ക് ദി​നാ​ർ, പു​ല്ലൂ​ർ ല​ക്ഷ്മി മേ​ഘ​ൻ) മാ​ത്ര​മാ​ണ് ജി​ല്ല​യി​ൽ ബി​എ​സ്‌​സി ന​ഴ്സിം​ഗ് പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മു​ള​ള​ത്.