അക്ഷരങ്ങളിൽ നിന്ന് അരങ്ങത്തേക്ക്; സുൽത്താന്‍റെ കഥകൾക്ക് പുതുജീവൻ
Saturday, July 6, 2024 1:12 AM IST
ചി​റ്റാ​രി​ക്കാ​ൽ: തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മ​ല​യാ​ളം ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ​ഷീ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി. മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ കെ.​എം.​ലി​ന​റ്റ്, മ​ല​യാ​ള വി​ഭാ​ഗം അ​ധ്യാ​പി​ക സി​സ്റ്റ​ർ റി​ൻ​സി ദേ​വ​സ്യ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ദി​യ എ​ലി​സ​ബ​ത്ത്, മ​നോ​ജ് സി.​ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബ​ഷീ​ർ പു​സ്ത​ക​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്ത​ൽ, സാ​ഹി​ത്യ ക്വി​സ്, ക​ഥാ​പാ​ത്ര ദൃ​ശ്യാ​വി​ഷ്കാ​രം എ​ന്നി​വ​യും ന​ട​ന്നു.

വെ​ള്ള​രി​ക്കു​ണ്ട്: സെ​ന്‍റ് ജൂ​ഡ്സ് സ്കൂ​ളി​ൽ ബ​ഷീ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി. മാ​നേ​ജ​ർ ഫാ.​ഡോ.​ജോ​ൺ​സ​ൺ അ​ന്ത്യാo​കു​ളം, മു​ഖ്യാ​ധ്യാ​പി​ക കെ.​എം.​അ​ന്ന​മ്മ, ജി​മ്മി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബ​ഷീ​ർ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ അ​വ​ത​ര​ണ​വും ന​ട​ന്നു.

മാ​ല​ക്ക​ല്ല്: സെ​ന്‍റ് മേ​രി​സ് എ​യു​പി സ്കൂ​ളി​ൽ ഭാ​ഷാ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച വാ​യ​നാ കോ​ർ​ണ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ബ​ഷീ​ർ അ​നു​സ്മ​ര​ണ ദി​ന​ത്തി​ൽ ഹൊ​സ്ദു​ർ​ഗ് എ​ഇ​ഒ മി​നി ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു.

മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​എ.​സ​ജി, ഭാ​ഷ ക്ല​ബ് ക​ൺ​വീ​ന​ർ അ​നി​ൽ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ബ​ഷീ​ർ അ​നു​സ്മ​ര​ണ​വും ബ​ഷീ​ർ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ അ​വ​ത​ര​ണ​വും ന​ട​ന്നു. ബ​ഷീ​റി​ന്‍റെ മ​തി​ലു​ക​ൾ എ​ന്ന കൃ​തി​യു​ടെ ദൃ​ശ്യാ​വി​ഷ്‌​കാ​ര​വും ന​ട​ന്നു.

രാ​ജ​പു​രം: ​ബ​ഷീ​ര്‍ ദി​ന​ത്തി​ല്‍ പു​ഞ്ച​ക്ക​ര എ​ല്‍​പി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ വ​ണ്ണാ​ത്തി​ക്കാ​നം ഓ​ര്‍​മ വാ​യ​ന​ശാ​ല​യും ഗ്ര​ന്ഥാ​ല​യ​വും സ​ന്ദ​ര്‍​ശി​ച്ചു.


ബ​ഷീ​റി​ന്‍റെ പു​സ്ത​ക​ങ്ങ​ളെ പ​രി​ച​യ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് സ്കൂ​ളി​ൽ ന​ട​ന്ന ബ​ഷീ​ര്‍ അ​നു​സ്മ​ര​ണ പ​രി​പാ​ടി മു​ഖ്യാ​ധ്യാ​പി​ക വി.​കെ.​കൊ​ച്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശാ​ന്ത​മ്മ ജോ​സ​ഫ് അ​ധ്യ​ക്ഷ​യാ​യി. സ​രി​ത രാ​ജു, ജോ​ഹി കു​ര്യ​ന്‍, എ.​കെ.​രാ​ജേ​ന്ദ്ര​ന്‍, സൗ​മ്യ അ​ജേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.  കൊ​ന്ന​ക്കാ​ട്: ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ ബ​ഷീ​ർ അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ത്തു​മ്മ​യു​ടെ ആ​ട് എ​ന്ന കൃ​തി​യു​ടെ ദൃ​ശ്യാ​വി​ഷ്കാ​രം ന​ട​ത്തി. കു​ട്ടി​ക​ളാ​യ മു​ഹ​മ്മ​ദ് മാ​ർ​വാ​ൻ, സാ​ന്ദ്ര പ്ര​ദീ​പ്, സ​ഞ്ജ​ന, ആ​ര​വ്, സൂ​ര​ജ് എ​ന്നി​വ​ർ വി​വി​ധ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി വേ​ദി​യി​ലെ​ത്തി.

മു​ഖ്യാ​ധ്യാ​പി​ക ജി​ൻ​സി ജോ​സ​ഫ്, അ​ധ്യാ​പ​ക​രാ​യ എ.​വി.​വീ​ണ, എ​സ്.​ശ​ര​ണ്യ, മാ​ത്യു ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പാ​ണ​ത്തൂ​ർ: പാ​ണ​ത്തൂ​ർ ജി​ഡ​ബ്ല്യു​എ​ച്ച്എ​സി​ൽ ന​ട​ന്ന ബ​ഷീ​ർ അ​നു​സ്മ​ര​ണം മു​ഖ്യാ​ധ്യാ​പ​ക​ൻ കൃ​ഷ്ണ​ൻ എ​ട​ക്ക​ട​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​സ്ആ​ർ​ജി ക​ൺ​വീ​ന​ർ പി.​മ​നീ​ഷ ബ​ഷീ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ ബ​ഷീ​ർ കൃ​തി​ക​ളി​ലെ വി​വി​ധ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ര​ങ്ങി​ലെ​ത്തി. സ്കൂ​ൾ പ​രി​സ​ര​ത്ത് ബ​ഷീ​റി​ന് പ്രി​യ​പ്പെ​ട്ട മാ​ങ്കോ​സ്റ്റി​ൻ മ​ര​ത്തി​ന്‍റെ തൈ ​ന​ട്ടു.