ക​രു​വ​ഞ്ചാ​ലി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​താ​യി പ​രാ​തി
Friday, June 21, 2024 1:48 AM IST
ക​രു​വ​ഞ്ചാ​ൽ: ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ടൗ​ണു​ക​ളി​ൽ ഒ​ന്നാ​യ ക​രു​വ​ഞ്ചാ​ലി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ടൗ​ണി​നോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന പു​ഴ​യി​ലേ​ക്ക് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ഒ​ഴു​ക്കി​വി​ടു​ന്ന​താ​യി പ​രാ​തി. പൗ​രാ​വ​കാ​ശ സ​മി​തി ക​ൺ​വീ​ന​ർ കെ.​സി.​ല​ക്ഷ്മ​ണ​നാ​ണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് ഇ​തി​നെ​തി​രേ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും മ​റ്റും പ്ലാ​സ്റ്റി​ക്കു​ക​ൾ പു​ഴ​യോ​ര​ത്തേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന​തു​മൂ​ലം ശ​ക്ത​മാ​യ മ​ഴ​യി​ൽ വെ​ള്ളം ഉ​യ​രു​മ്പോ​ൾ ഈ ​പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ പു​ഴ​യി​ലൂ​ടെ ഒ​ഴു​കു​ക​യാ​ണ് ചെ​യ്യു​ക.

ഇ​ത് പ്ര​കൃ​തി​യു​ടെ സ​ന്തു​ല​നാ​വ​സ്ഥ​യ്ക്ക് കോ​ട്ടം ത​ട്ടു​ന്ന വി​ധ​ത്തി​ലാ​ണ്. ഇ​തോ​ടൊ​പ്പം മ​റ്റ് മാ​ലി​ന്യ​ങ്ങ​ളും പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.