കെസിവൈഎം ജനകീയ ചർച്ച നടത്തി
1516933
Sunday, February 23, 2025 5:17 AM IST
മാനന്തവാടി: ജില്ല അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ ആസ്പദമാക്കി കെസിവൈഎം രൂപത സമിതി ജനസദസ് എന്ന പേരിൽ ജനകീയചർച്ച സംഘടിപ്പിച്ചു. ഗാന്ധി പാർക്കിൽ നടന്ന പരിപാടിയിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ജിതിൻ കോമത്ത്, ഡിസിസി ജനറൽ സെക്രട്ടറി എം.ജി. ബിജു, ബിജെപി സംസ്ഥാന കൗണ്‍സിൽ അംഗം കെ. ജയേന്ദ്രൻ, വയനാട് കർഷക കൂട്ടായ്മ പ്രതിനിധി ഇ.പി ഫിലിപ്പുകുട്ടി,
കെസിവൈഎം രൂപത പ്രസിഡന്റ് ബിബിൻ പിലാപ്പിള്ളിൽ എന്നിവർ പങ്കെടുത്തു. വന്യമൃഗശല്യം, ഉരുൾപൊട്ടൽ, ചുരം ബദൽപാത, ഗവ.മെഡിക്കൽ കോളജ് തുടങ്ങിയ വിഷയങ്ങളിൽ നിലപാടുകൾ ഇവർ പങ്കുവച്ചു. കെസിവൈഎം രൂപത സമിതി മുൻ പ്രസിഡന്റ് ജോസ് പളളത്ത് ചർച്ച നിയന്ത്രിച്ചു.
കെസിവൈഎം രൂപത ഡയറക്ടർ ഫാ.സാന്േറാ അന്പലത്തറ, സെക്രട്ടറി ഡ്യൂണ കിഴക്കേമണ്ണൂർ, ട്രഷറർ നവീൻ പുലക്കുടിയിൽ, കോ ഓർഡിനേറ്റർ ജോബിൻ തടത്തിൽ, ആനിമേറ്റർ സിസ്റ്റർ ബെൻസി ജോസ് എസ്എച്ച് തുടങ്ങിയവർ നേതൃത്വം നൽകി.