എൽസ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളി കുടുംബങ്ങളെ സംരക്ഷിക്കണം: പി.കെ. അനിൽകുമാർ
1516929
Sunday, February 23, 2025 5:17 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഏറ്റെടുക്കുന്ന എൽസ്റ്റൻ എസ്റ്റേറ്റിലെ തൊഴിലാളി കുടുംബങ്ങളുടെ സംരക്ഷണം സർക്കാർ ഉറപ്പുവരുത്തണമെന്ന് ജഐൽയു സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.കെ. അനിൽകുമാർ ആവശ്യപ്പെട്ടു. ജില്ലയിൽ തോട്ടം മേഖലയിൽ ഏറ്റവും കൂടുതൽ പീഡനം അനുഭവിച്ച തൊഴിലാളി കുടുംബങ്ങളാണ് എൽസ്റ്റൻ എസ്റ്റേറ്റിലുള്ളത്.
ഉരുൾ ദുരന്ത ബാധിതർക്ക് നൽകുന്ന പരിഗണന തൊട്ടം തൊഴിലാളികൾക്കും ലഭ്യമാക്കണം. തൊഴിലാളി കുടുംബങ്ങളെ എസ്റ്റേറ്റിൽത്തന്നെ പുനരധിവസിപ്പിക്കണം. തൊഴിലാളികൾക്ക് മുഴുവൻ ആനുകൂല്യങ്ങളും ലഭിക്കുന്നതിന് സർക്കാർ ഇടപെടണമെന്നും അനിൽകുമാർ ആവശ്യപ്പെട്ടു.