കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ സമ്മേളനം ഇന്ന്
1516931
Sunday, February 23, 2025 5:17 AM IST
കൽപ്പറ്റ: കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 37ാം ജില്ലാ സമ്മേളനം ഇന്ന് പനമരം സെന്റ് ജൂഡ്സ് ചർച്ച് ഹാളിൽ ചേരും. കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എൻ.ഡി. ഷിജു അധ്യക്ഷത വഹിക്കും. യാത്രയയപ്പ് സമ്മേളനം ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്യും.
എപ്ലോയീസ് സൊസൈറ്റി പ്രസിഡന്റുമാരെ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയും മികച്ച സംഘടനാ പ്രവർത്തകരെ യുഡിഎഫ് ജില്ലാ കണ്‍വീനർ പി.ടി. ഗോപാലകുറുപ്പും ആദരിക്കും. സഹകരണ ജനാധിപത്യ വേദി ജില്ലാ ചെയർമാൻ അഡ്വ.എൻ.കെ. വർഗീസ്, കെസിഇഎഫ് സംസ്ഥാന പ്രസിഡന്റ് എം. രാജു,
ജനറൽ സെക്രട്ടറി ഇ. ഡി. സാബു, ട്രഷറർ കെ.കെ. സന്തോഷ്, വൈസ് പ്രസിഡന്റുമാരായ ടി.സി. ലൂക്കോസ്, സി.വി. അജയൻ, ടി. വി. ഉണ്ണിക്കൃഷ്ണൻ, തുടങ്ങിയവർ പങ്കെടുക്കും. ജില്ലാ സെക്രട്ടറി വി.എൻ. ശ്രീകുമാർ സ്വാഗതവും ട്രഷറർ കെ. ഗോപകുമാർ നന്ദിയും പറയും.