കടുവ ശല്യം: കർഷക കോണ്ഗ്രസ് മാർച്ചും ധർണയും നടത്തി
1516923
Sunday, February 23, 2025 5:13 AM IST
മാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്തിലെ തലപ്പുഴ, വെണ്മണി ഉൾപ്പെടെ പ്രദേശങ്ങളിലെ കടുവ ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് കർഷക കോണ്ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഎഫ്ഒയുടെ കാര്യാലയത്തിലേക്ക് മാർച്ചും തുടർന്ന് ധർണയും നടത്തി.
ജില്ലാ പ്രസിഡന്റ് പി.എം. ബെന്നി ഉദ്ഘാടനം ചെയ്തു. 10 ദിവസമായി തവിഞ്ഞാൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പകൽപോലും കടുവയെ കണ്ടിട്ടും അധികൃതർ നിസംഗതയിലാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ നില തുടർന്നാൽ ശക്തമായി സമരത്തിന് കർഷക കോണ്ഗ്രസ് നിർബന്ധിതമാകുമെന്ന് മുന്നറിയിപ്പ് നൽകി. നിയോജകമണ്ഡലം പ്രസിഡന്റ് ഇ.ജെ. ഷാജി അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി എം.ജി. ബിജു മുഖ്യപ്രഭാഷണം നടത്തി. എം.വി. വിൻസന്റ്, പി.വി. നാരായണവാര്യർ, എക്കണ്ടി മൊയ്തൂട്ടി, എം.എ. പൗലോസ് എന്നിവർ പ്രസംഗിച്ചു.