ഉരുൾ ദുരന്തബാധിത കുടുംബത്തിന് നിർമിക്കുന്ന വീടിന് ശിലയിട്ടു
1516922
Sunday, February 23, 2025 5:13 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിത കുടുംബത്തിന് കേരള ടിന്പർ മർച്ചന്റ്സ് അസോസിയേഷൻ എരനെല്ലൂരിൽ വിലയ്ക്കുവാങ്ങിയ 10 സെന്റിൽ നിർമിക്കുന്ന വീടിന് പ്രസിഡന്റ് വക്കച്ചൻ പുല്ലാട്ട്, ജനറൽ സെക്രട്ടറി സി എസ്. നാസർ അടിമാലി എന്നിവർ ചേർന്ന് തറക്കല്ലിട്ടു.
തുടർന്നുനടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജയിംസ് ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.ജി. സത്യൻ എറണാകുളം, ഇടുക്കി ജില്ലാ പ്രസിഡന്റ് എ.കെ. സജി, സംസ്ഥാന കോ ഓർഡിനേറ്റർ സി.എച്ച്. മുനീർ കണ്ണൂർ, ബേബി കൊല്ലകൊന്പിൽ, ജില്ലാ കോ ഓർഡിനേറ്റർ ജാബിർ കരണി, ജനറൽ സെക്രട്ടറി കെ.സി. കെ തങ്ങൾ, ട്രഷറർ വി.ജെ. ജോസ്,
വൈസ് പ്രസിഡന്റ് കെ.പി. ബെന്നി, ശ്രീകണ്ഠപുരം മേഖലാ ഭാരവാഹികളായ വി. രാജൻ, എം.എം. തോമസ്, സി. ദിനേഷ്, ജോഷിത്ത്, കണിയാന്പറ്റ മേഖലാ പ്രസിഡന്റ് വി.പി. അസു ഹാജി, പനമരം മേഖലാ പ്രസിഡന്റ് എ. സലിം, ചീരാൽ മേഖലാ പ്രസിഡന്റ് കെ. ജോയ്, കെ. നാസർ അഞ്ചുകുന്ന്, കൽപ്പറ്റ മേഖലാ സെക്രട്ടറി ആർ. വിഷ്ണുനാഥ്,
മാനന്തവാടി മേഖലാ പ്രസിഡന്റ് കെ.എച്ച്. സലിം, ബഷീർ കൽപ്പറ്റ, പി. ആലി കരണി, പാറക്കണ്ടി നാസർ, നിഷാദ്, മനു ആശിഷ് നായർ തുടങ്ങിയവർ പങ്കെടുത്തു. 1,000 അടി ചതുരശ്ര വീസ്തീർണമുളള വീടാണ് നിർമിക്കുന്നത്. കെ.എ. ടോമി പുൽപ്പള്ളി ചെയർമാനും പി. ഷാഹുൽ ഹമീദ് കരണി കണ്‍വീനറുമായ ഒന്‍പത് അംഗ കമ്മിറ്റിക്കാണ് പ്രവൃത്തി ചുമതല.