വിവാഹ വാഗ്ദാനം നൽകി ലൈംഗികാതിക്രമം: പ്രതി പോലീസ് പിടിയിൽ
1516930
Sunday, February 23, 2025 5:17 AM IST
വെള്ളമുണ്ട: വിവാഹ വാഗ്ദാനം നൽകി ലൈംഗികാതിക്രമം നടത്തിയശേഷം വിദേശത്തേക്ക് കടന്ന പതി പിടിയിൽ. മംഗലശേരി ചാലഞ്ചേരി അസീസിനെയാണ്(49) വെള്ളമുണ്ട പോലീസ് കഴിഞ്ഞ ദിവസം നെടുന്പാശേരി വിമാനത്താവളത്തിൽനിന്നു അറസ്റ്റുചെയ്തത്. 1993ൽ യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത് അറിഞ്ഞ് പ്രതി വിദേശത്തേക്ക് പോകുകയായിരുന്നു.
ഇയാൾക്കെതിരേ പോലീസ് ലുക്ക്ഒൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. നാട്ടിലേക്ക് വരുംവഴിയാണ് വെള്ളമുണ്ട എസ്എച്ച്ഒ ടി.കെ. മിനിമോൾ, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രസാദ്, സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് നിസാർ എന്നിവരടങ്ങുന്ന സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്.