മലമാൻ സ്കൂട്ടറിൽ ഇടിച്ച് അപകടം: 10 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന്
1516926
Sunday, February 23, 2025 5:13 AM IST
കൽപ്പറ്റ: റോഡിനു കുറുകെ ചാടിയ മലമാൻ സ്കൂട്ടറിൽ ഇടിച്ചതുമൂലം അപകടത്തിൽപ്പെട്ട് ഗുരുതര പരിക്കേറ്റ പുൽപ്പള്ളി പുല്ലാട്ടുകുന്നേൽ ബിജുവിനു വനം വകുപ്പ് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ടിന്പർ മർച്ചന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പുൽപ്പള്ളിബത്തേരി റോഡിലെ എരിയപ്പിള്ളിയിൽ അപകടത്തിൽപ്പെട്ട ബിജുവിന്റെ വലതുകാൽ ഒടിഞ്ഞു. ശരീരത്തിന്റെ മറ്റുഭാഗങ്ങളിൽ പരിക്കുണ്ട്.
ചികിത്സയും ആഴ്ചകളോളം വിശ്രമവും അദ്ദേഹത്തിന് ആവശ്യമാണ്. മരം വ്യാപാരിയായ ബിജു ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയിലായത് കുടുംബത്തിന്റെ ജീവിതതാളം തെറ്റുന്നതിന് കാരണമാകും.
ഈ സാഹചര്യത്തിൽ നഷ്ടപരിഹാരം അനുവദിക്കാൻ വനം വകുപ്പ് തയാറാകണം. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നപക്ഷം ശക്തമായ സമരത്തിനു രൂപം നൽകാൻ കമ്മിറ്റി തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി കെ. സി.കെ. തങ്ങൾ അറിയിച്ചു.