വന്യജീവി ശല്യം: മുഖ്യമന്ത്രിക്ക് പ്രിയങ്ക ഗാന്ധി കത്തയച്ചു
1516924
Sunday, February 23, 2025 5:13 AM IST
കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ വന്യജീവി ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
വന്യജീവി പ്രതിരോധ പ്രവർത്തനങ്ങളിലെ അപര്യാപ്തതയും കാട്ടാന, കടുവ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്കു നൽകുന്ന വാഗ്ദാനങ്ങൾ നിറവേറ്റാത്തതും ചൂണ്ടിക്കാട്ടിയാണ് കത്ത്.
കഴിഞ്ഞ ഡിസംബർ 27 മുതൽ ഫെബ്രുവരി 12 വരെ മണ്ഡലത്തിൽ വന്യമൃഗ ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ ബന്ധുക്കൾ അടക്കമുള്ളവർ എംപിക്ക് അയച്ച കത്തുകൾ ഉൾപ്പെടുത്തിയാണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്