അമരക്കുനി വിശുദ്ധ യൂദാശ്ലീഹായുടെ തീർഥാടന കേന്ദ്രം
1516925
Sunday, February 23, 2025 5:13 AM IST
പുൽപ്പള്ളി: അമരക്കുനി വിശുദ്ധ യൂദാശ്ലീഹായുടെ തീർഥാടന കേന്ദ്രത്തിൽ തിരുനാൾ തുടങ്ങി. മാർച്ച് രണ്ടിനാണ് സമാപനം. വികാരി ഫാ.ബിജു ഉറുന്പിൽ കൊടിയേറ്റി. ദിവ്യബലിയിൽ ഫാ.ടിബിൻ തോമസ് നെടുമറ്റത്തിൽ കാർമികനായി.
ഇന്നു രാവിലെ 10ന് ആഘോഷമായ വിശുദ്ധ കുർബാനയിൽ മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോന വികാരി റവ.ഡോ.ജസ്റ്റിൻ മൂന്നനാൽ കാർമികനാകും. 24,25,26 തീയതികളിൽ വൈകുന്നേരം നാലിന് ജപമാല. 4.30ന് ആഘോഷമായ വിശുദ്ധ കുർബാന. യഥാക്രമം ഫാ.സെബാസ്റ്റ്യൻ കോനുകുന്നേൽ, ഫാ.പ്രതീഷ് കിഴക്കൻ പുതുപ്പള്ളി, ഫാ.ജയിംസ് ചെന്പക്കര എന്നിവർ കാർമികരാകും.
27ന് വൈകുന്നേരം നാലിന് ജപമാല. 4.30ന് ഫാ.ജോണി കല്ലുപുരയുടെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം, കാഴ്ചവയ്പ്പ്, നൊവേന, തിരുശേഷിപ്പുവണക്കം. തുടർന്ന് ഫാ.മാത്യു കറുത്തേടത്ത്, ഫാ.സ്റ്റീഫൻ മുടക്കോടിയിൽ എന്നിവരുടെ നേതൃത്വത്തിൽ ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം. 28ന് വൈകുന്നേരം നാലിന് ജപമാല. 4.30ന് ഫാ.മാർട്ടിൻ പുതുശേരിയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, വചന സന്ദേശം, കാഴ്ചവയ്പ്പ്, നൊവേന, തിരുശേഷിപ്പുവണക്കം. 6.30ന് മതബോധന, ഭക്ത സംഘടനകളുടെ വാർഷികം.
മാർച്ച് ഒന്നിന് വൈകുന്നേരം നാലിന് ജപമാല. 4.30ന് ഫാ.ജയിംസ് മാങ്കോട്ടിലിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബാന, വചനസന്ദേശം, നൊവേന, തിരുശേഷിപ്പുവണക്കം. 6.30ന് ലദീഞ്ഞ്, അന്പത്താറ് അമലോദ്ഭവമാതാ കപ്പേളയിലേക്ക് പ്രദക്ഷിണം. രാത്രി 8.30ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം. തുടർന്ന് വാദ്യമേളം, ആകാശ വിസ്മയം.
രണ്ടിന് രാവിലെ ഏഴിന് വിശുദ്ധ കുർബാന. 9.30ന് ജപമാല. 10ന് ഫാ.ജോസ് കരിങ്ങടയിലിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബാന, വചനസന്ദേശം, നൊവേന, തിരുശേഷിപ്പുവണക്കം. 12.30ന് ലദീഞ്ഞ്, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം. ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിയിറക്കൽ.