"കാർഷിക മേഖലയിലെ സംഘങ്ങൾക്ക് ഗ്രാൻഡ് അനുവദിക്കണം’
1516932
Sunday, February 23, 2025 5:17 AM IST
കൽപ്പറ്റ: കാർഷിക മേഖലയിലെ സഹകരണ സംഘങ്ങൾക്ക് സർക്കാർ ഗ്രാൻഡ് അനുവദിക്കണമെന്ന് വയനാട് അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. എഡിഎം കെ. ദേവകി ഉദ്ഘാടനം ചെയ്തു. ജോണി പാറ്റാനി അധ്യക്ഷത വഹിച്ചു. വി.പി. രത്നരാജ്, ഒ.എ. വീരേന്ദ്രകുമാർ, അഡ്വ.പി. ചാത്തുക്കുട്ടി എന്നിവർ പ്രസംഗിച്ചു.
സംസ്ഥാനത്തെ മികച്ച എഡിഎം ആയി തെരഞ്ഞെടുത്ത കെ. ദേവകിയെ ആദരിച്ചു. ഭാരവാഹികളായി ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ(പ്രസിഡന്റ്), ജോണി പാറ്റാനി, പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജീ വർഗീസ്(വൈസ് പ്രസിഡന്റുമാർ), വി.പി. രത്നരാജ് (സെക്രട്ടറി), മോഹൻ രവി, ഹാഫിസ് മുഹമ്മദ്(ജോയിന്റ് സെക്രട്ടറിമാർ), ഒ.എ. വിരേന്ദ്രകുമാർ(ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.