കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ സമ്മേളനം നാളെ
1516674
Saturday, February 22, 2025 5:24 AM IST
കൽപ്പറ്റ: കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 37-ാം ജില്ലാ സമ്മേളനം 23ന് പനമരം സെന്റ് ജൂഡ്സ് ചർച്ച് ഹാളിൽ നടത്തും. കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് എൻ.ഡി. ഷിജു അധ്യക്ഷത വഹിക്കും. യാത്രയയപ്പ് സമ്മേളനം ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്യും. എപ്ലോയീസ് സൊസൈറ്റി പ്രസിഡന്റുമാരെ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയും മികച്ച സംഘടനാ പ്രവർത്തകരെ യുഡിഎഫ് ജില്ലാ കണ്‍വീനർ പി.ടി. ഗോപാലകുറുപ്പും ആദരിക്കും.