ശ്രേയസ് ജീവനക്കാരുടെ ദ്വിദിന സംഗമം
1516882
Sunday, February 23, 2025 4:18 AM IST
സുൽത്താൻ ബത്തേരി: ബത്തേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ശ്രേയസ് ജീവനക്കാരുടെ സംഗമം നടത്തി. ശ്രേയസ് ആസ്ഥാനത്ത് നടന്ന ദ്വിദിന സംഗമത്തിൽ കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട്, മലപ്പുറം, നീലഗിരി ജില്ലകളിൽനിന്നായി 250 ജീവനക്കാർ പങ്കെടുത്തു.
ശ്രേയസ് അടുത്ത അഞ്ച് വർഷം നടപ്പാക്കുന്ന പദ്ധതികൾ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പശ്ചാത്തലത്തിൽ എങ്ങനെ ക്രമപ്പെടുത്തണം എന്നതിൽ പരിശീലനം, ഓപ്പണ്‍ ഫോറം, ഗ്രാമങ്ങളിൽ സേവനം ചെയ്യുന്ന ജീവനക്കാരെ ആദരിക്കൽ, വിവിധ പദ്ധതികളുടെ ഉദ്ഘാടനം, കലാപരിപാടികൾ എന്നിവ പ്രഥമ ദിവസം നടന്നു. ഓപ്പണ്‍ ഫോറത്തിൽ ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മോഡറേറ്ററായി.
രണ്ടാംദിവസം രാവിലെ ‘വ്യക്തിത്വ വികസനം’ എന്ന വിഷയത്തിൽ മോട്ടിവേഷൻ സ്പീക്കർ ആന്റണി ജോയി ക്ലാസെടുത്തു. പൊതുസമ്മേളനം ശ്രേയസ് കേന്ദ്ര, മേഖലാ ഡയറക്ടർമാർ, പ്രവർത്തകർ, ഗവേണിംഗ് ബോഡി അംഗങ്ങൾ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ബത്തേരി രൂപത ബിഷപ് ഡോ.ജോസഫ് മാർ തോമസ് അധ്യക്ഷത വഹിച്ചു. ശ്രേയസ് കരുണയുടെ മുഖമാണെന്നു ബിഷപ് പറഞ്ഞു.
ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ, ജില്ലാ പഞ്ചായത്തംഗം അമൽ ജോയി, ശ്രേയസ് മേഖലാ ഡയറക്ടർമാരായ ഫാ.ജോണ്‍ കയ്യത്തിങ്കൽ, ഫാ. തോമസ് മണ്ണിത്തോട്ടം, ഫാ. ബെന്നി പനച്ചിപറന്പിൽ, ഫാ.തോമസ് കൊല്ലമാവുടി, സിആർഎസ് സാന്പത്തികകാര്യ കണ്‍സൾട്ടന്റ് അനീഷ് വർഗീസ്, സീഡ്സ് സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഷാരോണ്‍, സ്കാർഫ് സൈക്കോളജിസ്റ്റ് മുഹമ്മദ് മുഹസിൻ,
ശ്രേയസ് പ്രോഗ്രാം മാനേജർ കെ.വി. ഷാജി, പ്രോജക്ട് മാനേജർ കെ.പി. ഷാജി, പ്രോഗ്രാം ഓഫീസർ ജിലി ജോർജ്, പ്രോഗ്രാം കോ ഓർഡിനേറ്റർ ലില്ലി വർഗീസ്, കണ്ണൂർ, കാസർഗോഡ് സോണൽ മാനേജർ സാജൻ വർഗീസ്, മേഖലാ പ്രോഗ്രാം ഓഫീസർമാരായ ഇ.പി. കുര്യാക്കോസ്, കെ.ഒ. ഷാൻസണ്‍, ലിസി റെജി, പ്രമീള വിജയൻ, പി.എഫ്. പോൾ, അനിസ്റ്റോ എന്നിവർ പ്രസംഗിച്ചു.
ദുരന്ത മേഖലകളിലെ കുടുംബങ്ങളെ ചേർത്തുപിടിക്കുന്നതിൽ ശ്രേയസിനെ സഹായിച്ച ഏജൻസികളെയും 10 വർഷത്തിലധികമായി സേവനം ചെയ്യുന്ന യൂണിറ്റ്, മേഖലാ, കേന്ദ്ര പ്രവർത്തകരെയും ആദരിച്ചു. നവീകരിച്ച വെബ്സൈറ്റ് ലോഞ്ചിംഗ്, വാർഷിക റിപ്പോർട്ട് പ്രകാശനം, ദുരന്ത മേഖലയിൽ ഉൾപ്പെട്ടവർക്ക് മാനസിക പിന്തുണ നൽകുന്ന കൗണ്‍സലർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തി.
കേന്ദ്ര സ്റ്റാഫ് അംഗങ്ങൾ, വിവിധ കോളജുകളിലെ വിദ്യാർഥികൾ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.