തെ​പ്പ​ക്കാ​ട് പു​തി​യ പാ​ലം പ​ണി അ​ന്തി​മ​ഘ​ട്ട​ത്തി​ൽ
Sunday, September 29, 2024 6:03 AM IST
ഗൂ​ഡ​ല്ലൂ​ർ: മു​തു​മ​ല ക​ടു​വാ​സ​ങ്കേ​ത​ത്തി​ലെ തെ​പ്പ​ക്കാ​ട് പു​തി​യ പാ​ലം പ​ണി അ​ന്തി​മ​ഘ​ട്ട​ത്തി​ൽ. മാ​യാ​ർ പു​ഴ​യ്ക്ക് കു​റു​കെ ര​ണ്ടു കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​ത്. മ​സി​ന​ഗു​ഡി വ​ഴി ഊ​ട്ടി​ക്കു​ള്ള പാ​ത​യി​ലാ​ണ് 40 മീ​റ്റ​ർ നീ​ള​വും 5.5 മീ​റ്റ​ർ വീ​തി​യു​മു​ള്ള പാ​ലം. 2022ലാ​ണ് പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്. അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച് ക​രാ​റു​കാ​ര​ൻ പ്ര​വൃ​ത്തി വേ​ഗ​ത്തി​ലാ​ക്കി. 100 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള നി​ല​വി​ലെ പാ​ലം ബ്രി​ട്ടീ​ഷ് കാ​ല​ത്ത് നി​ർ​മി​ച്ച​താ​ണ്.