ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി: ന​ഗ​ര​സ​ഭ​ക​ളി​ലെ ഗോ​ത്ര​വി​ഭാ​ഗം ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​റു ല​ക്ഷം വീ​തം അ​നു​വ​ദി​ക്ക​ണ​മെ​ന്ന്
Sunday, September 29, 2024 6:03 AM IST
ക​ൽ​പ്പ​റ്റ: ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​തു​പോ​ലെ ന​ഗ​ര​സ​ഭ​ക​ളി​ലെ പ​ട്ടി​ക​വ​ർ​ഗ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും ആ​റു ല​ക്ഷം രൂ​പ വീ​തം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ഉ​പ​ഭോ​ക്തൃ സം​രം​ക്ഷ​ണ സ​മി​തി(​എ​ച്ച്ആ​ർ​സി​പി​സി) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​ജെ. ജോ​ണ്‍, വെ​ള്ള സോ​മ​ൻ, മാ​ക്ക​മ്മ, ര​തി​മോ​ൾ ബാ​ല​ൻ, സ​രി​ത ബൈ​ജു എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് നാ​ലു ല​ക്ഷം രൂ​പ വീ​ത​മാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​ത് നീ​തി​നി​ഷേ​ധ​മാ​ണ്. ആ​റു ല​ക്ഷം രൂ​പ വീ​തം അ​നു​വ​ദി​ച്ചി​ട്ടും പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഗു​ണ​ഭോ​ക്താ​ക്ക​ൾ ഭ​വ​ന നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തെ വി​ഷ​മി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭ​ക​ളി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന നാ​ല് ല​ക്ഷം രൂ​പ വീ​ടു​നി​ർ​മാ​ണ​ത്തി​നു പ​ര്യാ​പ്ത​മ​ല്ല.


ഭ​വ​ന നി​ർ​മാ​ണ​ത്തി​നു തു​ക വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് പ​ട്ടി​ക​ജാ​തി-​വ​ർ​ഗ ക​മ്മീ​ഷ​ൻ, പ​ട്ടി​ക​ജാ​തി-​വ​ർ​ഗ-​പി​ന്നാ​ക്ക ക്ഷേ​മ മ​ന്ത്രി എ​ന്നി​വ​ർ​ക്ക് എ​ച്ച്ആ​ർ​സി​പി​സി നി​വേ​ദ​നം ന​ൽ​കി​യ​താ​യും ജോ​ണ്‍ പ​റ​ഞ്ഞു.