പടിഞ്ഞാറത്തറ: പൂഴിത്തോട് ചുരം ബദൽ റോഡ് യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കർമ സമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടിന് ജില്ലയിൽ പ്രചാരണ വാഹന ജാഥ നടത്തും. രാവിലെ 8.30ന് പടിഞ്ഞാറത്തറയിൽ ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കർമ സമിതി ചെയർപേഴ്സണ് ശകുന്തള ഷണ്മുഖൻ അധ്യക്ഷത വഹിക്കും.