ചീ​യ​ന്പം മൂ​ന്നു ദി​വ​സം ഫെ​സ്റ്റി​വ​ൽ ഏ​രി​യ
Sunday, September 29, 2024 6:03 AM IST
പു​ൽ​പ്പ​ള്ളി: സ​ർ​വ​മ​ത തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ മോ​ർ ബ​സേ​ലി​യോ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ദേ​വാ​ല​യ​ത്തി​ലെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ചീ​യ​ന്പം പ്ര​ദേ​ശ​ത്തെ ഒ​ക്ടോ​ബ​ർ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ ഫെ​സ്റ്റി​വ​ൽ ഏ​രി​യ​യാ​യി ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ പ്ര​ഖ്യാ​പി​ച്ചു. ഈ ​ദി​വ​സ​ങ്ങ​ളി​ലാ​ണ് പെ​രു​ന്നാ​ളി​ന്‍റെ പ്ര​ധാ​ന ക​ർ​മ​ങ്ങ​ൾ. ദേ​വാ​ല​യ​ത്തി​ന്‍റെ അ​ഞ്ച് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശ​മാ​ണ് ഫെ​സ്റ്റി​വ​ൽ ഏ​രി​യ പ​രി​ധി​യി​ൽ .