പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് തു​ട​ങ്ങി
Sunday, September 29, 2024 5:57 AM IST
പു​ൽ​പ്പ​ള്ളി: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ജ​ന്തു​രോ​ഗ നി​യ​ന്ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ൽ ബ്രൂ​സെ​ല്ലോ​സി​സ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് കാ​ന്പ​യി​ൻ തു​ട​ങ്ങി. മൃ​ഗ​ങ്ങ​ളി​ൽ​നി​ന്നു മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രാ​വു​ന്ന രോ​ഗ​മാ​യ​തി​നാ​ൽ നാ​ലു മു​ത​ൽ എ​ട്ടു വ​രെ മാ​സം പ്രാ​യ​മു​ള്ള പ​ശു​ക്കു​ട്ടി​ക​ൾ​ക്ക് ഒ​റ്റ ഡോ​സ് പ്ര​തി​രോ​ധ​മ​രു​ന്ന് ന​ൽ​കി ആ​ജീ​വ​നാ​ന്ത പ​രി​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന ബ്രൂ​സ​ല്ല അ​ബോ​ർ​ട്ട​സ് എ​സ് 19 വാ​ക്സി​നാ​ണ് കു​ത്തി​വ​യ്പ്പി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

പ​ഞ്ചാ​യ​ത്തി​ലെ മു​ന്നൂ​റോ​ളം പ​ശു​ക്കു​ട്ടി​ക​ളി​ൽ കു​ത്തി​വ​യ്പ്പ് ന​ട​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. കു​ത്തി​വ​യ്പ്പി​ന് വി​ധേ​യ​മാ​ക്കി​യ​തും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തു​മാ​യ പ​ശു​ക്കു​ട്ടി​ക​ളെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന പ്ര​ത്യേ​ക ക​ന്നു​കു​ട്ടി പ​രി​പാ​ല​ന പ​ദ്ധ​തി​യാ​യ ഗോ​വ​ർ​ധി​നി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും.


മാ​ര​പ്പ​ൻ​മൂ​ല​യി​ലെ യു​വ ക​ർ​ഷ​ക​ൻ തു​ണ്ട​ത്തി​ൽ സി​ൽ​വി​സ്റ്റി​ന്‍റെ ഫാ​മി​ൽ വാ​ക്സി​നേ​ഷ​ൻ കാ​ന്പ​യി​ൻ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം ന​ട​ന്നു. മൃ​ഗാ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​റ് വാ​ക്സി​നേ​ഷ​ൻ സ്ക്വാ​ഡ് അ​ഞ്ചു​ദി​വ​സം​കൊ​ണ്ട് കാ​ന്പ​യി​ൻ പൂ​ർ​ത്തി​യാ​ക്കും.

അ​സി​സ്റ്റ​ന്‍റ് ഫീ​ൽ​ഡ് ഓ​ഫീ​സ​ർ​മാ​രാ​യ എ.​കെ. ര​മേ​ശ​ൻ, സി.​ഡി. റോ​ഷ്ന, പി.​കെ. സു​നി​ത, ബി​നോ​യ് ജ​യിം​സ്, എം.​ആ​ർ. ബി​ന്ദു, ജ്യോ​തി രാ​ജു, പി.​ജെ. മാ​ത്യു തു​ട​ങ്ങി​യ​വ​രാ​ണ് കാ​ന്പ​യി​നി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.