കോഴിക്കോട്: ടെറസില്‍ നിന്ന് കാല്‍വഴുതി വീണ് ഗൃഹനാഥന് മരിച്ചു. രാമനാട്ടുകര പരുത്തിപ്പാറയിലെ കണ്ടംകുളത്തിനടുത്ത് താമസിക്കുന്ന കര്‍ളങ്കോട്ട് സമദ് (56) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഏഴോടെയാണ് സംഭവം. വീടിന്റെ ടെറസില്‍ കയറിയ സമദ് കാല് വഴുതി താഴെ വീഴുകയായിരുന്നു. ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്ക് സാരമായി പരിക്കേറ്റതിനാല്‍ ജീവന് രക്ഷിക്കാനായില്ല. ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.