മാ​വൂ​ര്‍ എ​ന്‍​ഐ​ടി-​കൊ​ടു​വ​ള്ളി റോ​ഡ് പ്ര​ത്യേ​ക യോ​ഗം വി​ളി​ക്കും: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
Friday, June 21, 2024 5:32 AM IST
കോ​ഴി​ക്കോ​ട്: മാ​വൂ​ര്‍ എ​ന്‍​ഐ​ടി-​കൊ​ടു​വ​ള്ളി റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​മെ​ന്നു മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു.

പി.​ടി.​എ. റ​ഹീം എം​എ​ൽ​എ​യു​ടെ സ​ബ്മി​ഷ​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി. കി​ഫ്ബി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് മാ​വൂ​ര്‍ എ​ന്‍​ഐ​ടി-​കൊ​ടു​വ​ള്ളി റോ​ഡ് വി​ക​സ​ന​ത്തി​നു ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​ത്. ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ഏ​ഴ് കോ​ടി ഉ​ള്‍​പ്പെ​ടെ 52.20 കോ​ടി​യു​ടെ സാ​മ്പ​ത്തി​കാ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

നി​ല​വി​ല്‍ പ്ര​വൃ​ത്തി​യു​ടെ ഭൂ​മി​യേ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. അ​തി​ര്‍​ത്തി ക​ല്ലു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യും റ​വ​ന്യു അ​ധി​കൃ​ത​രു​മാ​യു​ള്ള സം​യു​ക്ത പ​രി​ശോ​ധ​ന​ക്ക് ശേ​ഷം റ​വ​ന്യൂ സ​ര്‍​വേ ന​ട​ന്നു​വ​രി​ക​യു​മാ​ണ്. നേ​ര​ത്തെ ഭൂ ​വി​നി​യോ​ഗ അ​നു​മ​തി ല​ഭ്യ​മാ​ക്കി പ്ര​വൃ​ത്തി നേ​ര​ത്തെ ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഇ​ക്കാ​ര്യ​ത്തി​ല്‍ ചി​ല സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ട്. മു​റി​ച്ചു​മാ​റ്റേ​ണ്ട മ​ര​ങ്ങ​ളും പൊ​ളി​ച്ചു​മാ​റ്റേ​ണ്ട ചു​റ്റു​മ​തി​ലു​ക​ളും ഉ​ൾ​പ്പെ​ട​യു​ള്ള​വ​യു​ടെ വി​ല​നി​ര്‍​ണ്ണ​യ​ത്തി​ന് ഇ​ത് ത​ട​സ​മാ​യേ​ക്കും. ഇ​ക്കാ​ര്യ​ത്തി​ല്‍ റ​വ​ന്യു വ​കു​പ്പി​ന്‍റെ​യും കി​ഫ്ബി​യു​ടെ​യും അ​ഭി​പ്രാ​യം പ്ര​ധാ​ന​മാ​ണ്. അ​തു​കൊ​ണ്ട് ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി ആ​ലോ​ചി​ച്ച് ഒ​രു യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ക്കാ​ന്‍ സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​മെ​ന്നു മ​ന്ത്രി വ്യ​ക്ത​മാ​ക്കി.