പു​ളി​വ​യ​ലി​ല്‍ ദു​രി​ത​മാ​യി വെ​ള്ള​ക്കെ​ട്ട്
Tuesday, June 25, 2024 7:10 AM IST
കൂ​രാ​ച്ചു​ണ്ട്: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള പ്ര​ധാ​ന റോ​ഡു​ക​ളി​ലെ വെ​ള്ള​ക്കെ​ട്ടു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു. കൂ​രാ​ച്ചു​ണ്ട് -പേ​രാ​മ്പ്ര റോ​ഡി​ലെ പു​ളി​വ​യ​ൽ മേ​ഖ​ല​യി​ലാ​ണ് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പം കൊ​ണ്ട​ത്. റോ​ഡി​ന് ഓ​വു​ചാ​ൽ നി​ർ​മി​ക്കാ​ത്ത​താ​ണ് കാ​ര​ണം. മ​ഴ പെ​യ്താ​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ൽ നി​ന്നും ഒ​ഴു​കി​യെ​ത്തു​ന്ന മ​ണ്ണും വെ​ള്ള​വും ക​ല​ർ​ന്ന ചെ​ളി റോ​ഡി​ൽ അ​ടി​യു​ക​യാ​ണ്.

ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി തീ​ർ​ന്നി​ട്ടു​ണ്ട്. ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കാ​ണ് ഇ​ത് ഏ​റെ അ​പ​ക​ട ഭീ​ക്ഷ​ണി​യാ​യി തീ​ർ​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള കാ​ൽ​ന​ട യാ​ത്ര​ക്കാ​രും ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​ൻ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്നു​ണ്ട്. യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട ഭീ​ക്ഷ​ണി​യു​യ​ർ​ത്തു​ന്ന റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് നീ​ക്കം ചെ​യ്യാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.