കുറ്റ്യാടി: ചേരാപുരം പുത്തത്ത് പ്രവർത്തിക്കുന്ന പുളിഞ്ഞോളി വിനീഷിന്റെ ഉടമസ്ഥതയിലുള്ള ഇഷാൻ സൂപ്പർമാർക്കറ്റ് കത്തിനശിച്ചു. ഫ്രിഡ്ജ്, ഫ്രീസര്‍, ഫാന്‍ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് കച്ചവട വസ്തുക്കളും നശിച്ചത് ഉൾപ്പെടെ രണ്ട് ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചിട്ടുണ്ട്. വൈദ്യുതി സർക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു. കുറ്റ്യാടി പോലീസ് അന്വേഷണം ആരംഭിച്ചു.