താമരശേരി: കോവിലകം റോഡ് റസിഡന്റ് അസോസിയേഷൻ അഭിമുഖ്യത്തിൽ അനുമോദന സദസ് നടത്തി. എസ്എസ്എൽസി, പ്ലസ് ടു തുടങ്ങിയ വിവിധ അക്കാദമിക്ക് പരീക്ഷകളിലും കായിക രംഗത്തും മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.
അസോസിയേഷൻ പ്രസിഡന്റ് സണ്ണി കൂഴാംപാല അധ്യക്ഷത വഹിച്ചു. താമരശേരി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ജോസഫ് മാത്യു ഉദ്ഘാടനം ചെയ്തു. കോൺഫെഡറഷൻ ഓഫ് റെഡിഡന്റ്സ് വെൽഫയർ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് എടവണ്ണ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ബീരാൻകോയ, അസോസിയേഷൻ രക്ഷാധികാരി കെ.സി. രവീന്ദ്രൻ, സി.ജി. ദേവരാജൻ വാരിയത്ത്, അഡ്വ.ബെന്നി ജോസഫ്, കെ.ജെ. ജോൺ, രാജി ബിനോഷ്, ഷംസീർ ഇല്ലിപ്പറമ്പിൽ ചിത്ര സുമേഷ് എന്നിവര്‍ പ്രസംഗിച്ചു.