കുളത്തുവയൽ: വിമലാലയം കോൺവെന്റിൽ എംഎസ്എംഐ സന്ന്യാസി സമൂഹത്തിന്റെ നേതൃത്വത്തിൽ ജീവധാര സെന്റർ ഫോർ കൗൺസിലിംഗ് ആൻഡ്ഫിസിയോ തെറാപ്പി സെന്റർ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു.
അർച്ച്ബിഷപ് എമിരിറ്റസ് മാർ ജോർജ് ഞരളക്കാട്ട് അധ്യക്ഷത വഹിച്ചു. ചക്കിട്ടപാറ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.എം. ശ്രീജിത്ത്, എംഎസ്എംഐ ജീവധാര കൗൺസിലിംഗ് സെന്റർ പ്രസിഡന്റ് മദർ എൽസി വടക്കേമുറി, സിസ്റ്റർ സോജ ജോൺ, കുളത്തുവയൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.പി. ജോസ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ജ്യോത്സ്ന അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.