താമരശേരി: രൂപതാ ലഹരി വിരുദ്ധ സമിതിയുടെയും രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെയും ആഭിമുഖ്യത്തിൽ സ്കൂളുകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വ വികസന ക്ലബ് രൂപതാ തല ഉദ്ഘാടനം പുല്ലൂരാം പാറ ഹൈ സ്കൂളിൽ നടന്നു. സ്കൂൾ അസി. മാനേജർ ഫാ. ക്ലിൻസ് വെട്ടുകല്ലേൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ എ. അനിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് വിൽസൺ താഴത്തു പറമ്പിൽ, വ്യക്തിത്വ വികസന ക്ലബ് കോർഡിനേറ്റർ ടി.ടി. തോമസ്, ലഹരി വിരുദ്ധ സമിതി രൂപത ട്രഷറർ ജോസ് കാവിൽ പുരയിടം,രൂപത എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി.ജെ. സണ്ണി,
സ്കൂൾ ഹെഡ്മാസ്റ്റർ ജോളി ജോസഫ് ഉണ്ണിയേപ്പിള്ളിൽ, സ്റ്റാഫ് സെക്രട്ടറി റെജി സെബാസ്റ്റ്യൻ, സ്കൂൾ ക്ലബ് കോർഡിനേറ്റർ ഷിജി കോര, സ്റ്റുഡന്റ് കോർഡിനേറ്റർ കുമാരി ദാന നസീർ തുടങ്ങിയവർ പ്രസംഗിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ നൃത്ത ശില്പം അവതരിപ്പിച്ചു. കുട്ടികൾ വിവിധ ലഹരി വിരുദ്ധ ആശയങ്ങൾ ഉൾപ്പെടുന്ന കലാപരിപാടികൾ അവതരിപ്പിച്ചു.
തിരുവമ്പാടി : തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രത്തിന്റെയും ആനക്കാംപൊയിൽ മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുവമ്പാടിയിൽ വച്ച് ലഹരി വിരുദ്ധ ദിനാചരണം നടത്തി. തിരുവമ്പാടി ബസ് സ്റ്റാൻഡിലെ ഓപ്പൺ സ്റ്റേജിൽ നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി ഏബ്രഹാം അധ്യക്ഷതവഹിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർഥികളുടെ ലഹരി വിരുദ്ധ സന്ദേശ റാലി, സിഗ്നേച്ചർ കാമ്പയിൻ, ബോധവൽക്കരണ ക്ലാസ്, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നീ പരിപാടികളും നടത്തി.
കോടഞ്ചേരി: കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. സ്കൂൾ പേഴ്സണാലിറ്റി ക്ലബ്, ജാഗ്രത സമിതി, സ്കൗട്ട്, ഗൈഡ്സ് , ജെആർസി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലി, ഫ്ലാഷ് മോബ് എന്നിവ അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ റോഷിൻ മാത്യു ഉദ്ഘാടനം നിർവഹിച്ചു.
ആനക്കാംപൊയിൽ : ആനക്കാംപൊയിൽ സെന്റ് മേരിസ് യുപി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് സുജിത്ത് ഡിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ പാറ്റാനി ഉദ്ഘാടനം ചെയ്തു. മോട്ടിവേഷണൽ സ്പീക്കറും ട്രെയിനറുമായ ഹാഷിദ് കെ. മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് മെമ്പർ മഞ്ജു ഷിബിൻ, എംപിടിഎ പ്രസിഡന്റ് ജോസ്ന, ഹെഡ്മാസ്റ്റർ റോയി ജോസ്, അധ്യാപകരായ ആലീസ് വി. തോമസ്, എൻ.ജെ. ദീപ , അരുൺ ബെന്നി, ജുമാന ഹസീൻ, കൃഷ്ണപ്രിയ, വിദ്യാർഥി പ്രതിനിധി ഹവ്വ സൈനബ് എന്നിവർ പ്രസംഗിച്ചു.
കൂടരഞ്ഞി : സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിന റാലി, പ്ലക്കാർഡ് നിർമാണം, ബോധവൽക്കരണ ക്ലാസ്, ലഹരി വിരുദ്ധ പ്രതിജ്ഞ, പ്രത്യേക അസംബ്ലി എന്നിവയായിരുന്നു പ്രധാന പരിപാടികൾ. സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോൺ, തിരുവമ്പാടി സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ അനൂപ് എന്നിവർ കുട്ടികൾക്ക് സന്ദേശം നൽകി.
തിരുവമ്പാടി : കല്ലുരുട്ടി സെന്റ് തോമസ് യുപി സ്കൂളിൽ പിടിഎ ജനറൽ ബോഡി യോഗവും രക്ഷിതാക്കൾക്കായി ബോധവൽക്രണ ക്ലാസും സംഘടിപ്പിച്ചു. "ആധുനിക ലോകത്ത് കുഞ്ഞുങ്ങളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ' എന്ന വിഷയത്തെക്കുറിച്ച് പരിയാപുരം ഫാത്തിമ മാതാ സ്കൂളിലെ അധ്യാപികയും റിസോഴ്സ് പേഴ്സനുമായ ആശാ ഫ്രാൻസിസ് ക്ലാസ് നയിച്ചു.
സ്കൂളിലെ സീനിയർ അസിസ്റ്റന്റ് പൗളി അഗസ്റ്റിൻ അധ്യക്ഷയായി. ചടങ്ങിന് സ്കൂൾ ഹെഡ്മിസ്ട്രസ് ലിസി വർഗീസ്, മുൻ പിടിഎ പ്രസിഡന്റ് വിൽസൺ ജോർജ്, അധ്യാപകരായ ഇ.കെ. സിജി, പി.പി. ഹാജറ, ആൽവിൻ ഷാജു, ടിൽജി. പി. തോമസ് എന്നിവർ പ്രസംഗിച്ചു.
കട്ടിപ്പാറ: കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനാചരണ ബോധ വൽക്കരണ ക്ലാസ് സ്കൂൾ മാനേജർ ഫാ. മിൽട്ടൺ മുളഗാശേരി ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മിസ്ട്രസ് കെ.യു. ബെസ്സി അധ്യക്ഷത വഹിച്ചു. സിഒഡി കൗൺസിലർ വിൽസൺ ചിറ്റാട്ടു വടക്കേൽ ലഹരിവിരുദ്ധ സന്ദേശം നൽകി.
സ്കൂൾ ഗായകസംഘം ലഹരിവിരുദ്ധ ഗാനവും ആലപിച്ചു. സിസ്റ്റർ മിനി കുര്യൻ,അലോണ മരിയ, സിസ്റ്റർ ടി.എ. ദിവ്യ മോൾ ,കെ.ഐ. രമ്യ , അനു തോമസ് എന്നിവർ പ്രസംഗിച്ചു. കുട്ടിച്ചങ്ങല, ലഹരിവിരുദ്ധ റാലി, വിവിധമത്സരങ്ങൾ എന്നിവ നടത്തി.
പടത്തുകടവ് : ചങ്ങരോത്ത് ഹോളി ഫാമിലി യുപി സ്കൂളിൽ പട്ടാണിപ്പാറ നവീന ഗ്രന്ഥശാലയുടെ സഹകരണത്തോടെലോക ലഹരി വിരുദ്ധ ദിനാചരണം നടത്തി. പൊതുസമ്മേളനം, പ്രതിജ്ഞ, ലഹരിവിരുദ്ധ റാലി, ബോധവൽക്കരണ ക്ലാസ് എന്നിവ നടത്തി. സ്കൂൾ മാനേജർ ഫാ. ഫ്രാൻസീസ് വെള്ളംമാക്കൽ ഉദ്ഘാടനം ചെയ്തു.
നവീന ഗ്രന്ഥശാല പ്രസിഡന്റ് ഇ. വിജയരാഘവൻ അധ്യക്ഷത വഹിച്ചു. പെരുവണ്ണാമൂഴി പോലീസ് സബ് ഇൻസ്പെക്ടർ കെ. കുഞ്ഞമ്മദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ എ. വേണുഗോപാൽ ബോധവൽക്കരണ ക്ലാസെടുത്തു. പ്രധാനാധ്യാപകൻ ഷിബു മാത്യു, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളായ കെ.ജി. രാമനാരായണൻ, എം.കെ. സുരേന്ദ്രൻ നവീന ഗ്രന്ഥാലയം സെക്രട്ടറി മുരളീധരൻ പന്തിരിക്കര എന്നിവർ പ്രസംഗിച്ചു.
കോടഞ്ചേരി : നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. കട്ടിപ്പാറ സാന്ത്വന മദ്യപാനരോഗ ചികിത്സാ കേന്ദ്രവും സെന്റ് ജോൺസ് ഹൈസ്കൂൾ നെല്ലിപ്പൊയിലും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. സ്കൂളിലെ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസിനു ശേഷം ലഹരിവിരുദ്ധ മുദ്രാവാക്യങ്ങളുമായി നെല്ലിപ്പൊയിൽ അങ്ങാടിയിലേക്ക് പ്ലക്കാർഡുകളേന്തി റാലി നടത്തി. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി ഉദ്ഘാടനം ചെയ്തു.
കോടഞ്ചേരി: സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കോടഞ്ചേരിയിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വിദ്യാർഥികൾക്കായി കൈതപ്പൊയിൽ ലിസ കോളജിലെ സോഷ്യൽ വർക്ക് പി.ജി. വിദ്യാർഥികളായ ഷാരോൺ, ബിബിൻ എന്നിവർ ലഹരി ഉപയോഗം, വ്യക്തികളെയും സമൂഹത്തെയും ദോഷകരമായി ബാധിക്കുന്നതെങ്ങനെയെന്ന് വീഡിയോ പ്രദർശിപ്പിച്ചു കൊണ്ട് വിശദീകരിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലൻ , വൈസ് പ്രിൻസിപ്പൽ. ജിസി പി.ജോസഫ് , വിദ്യാർഥി പ്രതിനിധി ജോയൽ ബിബിൻ എന്നിവർ സംസാരിച്ചു.
തിരുവമ്പാടി : അൽഫോൻസാ കോളജ് തിരുവമ്പാടി എന്എസ്എസ് യൂണിറ്റിന്റെയും ക്യാമ്പസ് ഓഫ് കോഴിക്കോടിന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുവമ്പാടി ജനമൈത്രി പോലീസ് സ്റ്റേഷന്റെ സഹകരണത്തോടെ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ആചരിച്ചു.
രാവിലെ കോളജ് കുട്ടികൾക്കായി കൊളാഷ് മത്സരം സംഘടിപ്പിച്ചു. ഉച്ചക്കുശേഷം ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി തിരുവമ്പാടി ബസ് സ്റ്റാൻഡിൽ കോളജ് വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
തുടർന്ന് നടന്ന സമ്മേളനത്തിൽ തിരുവമ്പാടി അൽഫോൻസ കോളജ് പ്രിൻസിപ്പൽ ഡോ. കെ.വി. ചാക്കോ ലഹരി വിരുദ്ധ സന്ദേശം നൽകി. തിരുവമ്പാടി ജനമൈത്രി പോലീസ് സ്റ്റേഷൻ എഎസ്ഐ ഐ. രജനി മുഖ്യപ്രഭാഷണം നടത്തി.
കോളജ് വൈസ് പ്രിൻസിപ്പൽ എം.സി. സെബാസ്റ്റ്യൻ ഉള്പ്പെടെയുള്ളവര് പങ്കെടുത്തു.