ഒരു വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ വീട്ടിപ്പാറ പാലം ഭാഗികമായി തുറന്നു
Sunday, June 30, 2024 4:58 AM IST
കൂ​ട​ര​ഞ്ഞി : മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ കൂ​ട​ര​ഞ്ഞി വീ​ട്ടി​പ്പാ​റ പാ​ലം ഭാ​ഗി​ക​മാ​യി ഗ​താ​ഗ​ത​ത്തി​നു തു​റ​ന്ന് കൊ​ടു​ത്തു. ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് പാ​ലം നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. ഇ​തോ​ടെ യാ​ത്രാ​ദു​രി​തം ഏ​റെ അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളും മ​ല​യോ​ര മേ​ഖ​ല​യാ​യ കൂ​മ്പാ​റ, ക​ക്കാ​ടം​പൊ​യി​ൽ മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​രു​മാ​ണ്.

ഇ​വ​ർ​ക്ക് മ​റ്റ് വ​ഴി ആ​ശ്ര​യി​ക്കേ​ണ്ടി വ​ന്നു. പാ​ല​ത്തി​ന്‍റെ ടാ​റിംഗ് ഉ​ൾ​പ്പെ​ടെ അ​വ​സാ​ന​വ​ട്ട പ്ര​വൃ​ത്തി​ക​ൾ തീ​രാ​നു​ണ്ടെ​ങ്കി​ലും താ​ൽ​ക്കാ​ലി​ക​മാ​യി പാ​ലം തു​റ​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ളു​ക​ൾ തു​റ​ന്ന​തോ​ടു​കൂ​ടി പാ​ലം തു​റ​ന്നു കൊ​ടു​ത്ത​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ഏ​റെ ആ​ശ്വാ​സ​ക​ര​മാ​ണ്.​

ധൃ​ത​ഗ​തി​യി​ൽ ടാ​റിം​ഗ് ആ​രം​ഭി​ക്കാ​നു​ള്ള പ്ര​വ​ർ​ത്തി​ക​ൾ പു​രോ​ഗ​മി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു. പാ​ലം നി​ർ​മാണം നീ​ണ്ടു പോ​യ​തോ​ടു​കൂ​ടി നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രു​ന്നു. ലി​ന്‍റൊ ജോ​സ​ഫ് എം​എ​ൽ​എ യു​ടെ ഇ​ട​പെ​ട​ൽ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​നം വേ​ഗ​ത്തി​ലാ​ക്കി.
വ​രുംദി​വ​സ​ങ്ങ​ളി​ൽ ടാ​റിംഗ് പ്ര​വ​ർ​ത്തി തീ​ർ​ത്ത് പൂ​ർ​ണമാ​യും തു​റ​ന്നു കൊ​ടു​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.