കോ​ട​ഞ്ചേ​രി​യി​ൽ ഞാ​റ്റു​വേ​ല ച​ന്ത ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, July 2, 2024 7:25 AM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന 2024-25 വ​ർ​ഷ​ത്തെ ഞാ​റ്റു​വേ​ല ച​ന്ത​യു​ടെ ഉ​ദ്ഘാ​ട​നം കോ​ട​ഞ്ചേ​രി ബ​സ്‌​സ്റ്റാ​ൻ​ഡി​നു സ​മീ​പം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​ന്പ​ക​ശേ​രി നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​ന്നാ അ​ശോ​ക​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വാ​സു​ദേ​വ​ൻ ഞാ​റ്റു​കാ​ലാ​യി​ൽ, റോ​സ​മ്മ കൈ​ത്തു​ങ്ക​ൽ, ഷാ​ജി മു​ട്ട​ത്ത്, സൂ​സ​ൻ കേ​ഴ​പ്ലാ​ക്ക​ൽ, റോ​സി​ലി മാ​ത്യു, ബി​ന്ദു ജോ​ർ​ജ്, കൃ​ഷി ഓ​ഫീ​സ​ർ ര​മ്യ രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.