സ്വ​കാ​ര്യ ബ​സി​ന്‍റെ കോ​ണി​യി​ൽ തൂ​ങ്ങി യുവാവിന്‍റെ യാ​ത്ര; അന്വേഷണം ആരംഭിച്ച് പോലീസ്
Wednesday, July 3, 2024 4:57 AM IST
നാ​ദാ​പു​രം: ബ​സി​ന്‍റെ പി​ന്നി​ലെ കോ​ണി​യി​ൽ തൂ​ങ്ങി യാ​ത്ര​ക്കാ​ര​ന്‍റെ സ​ഞ്ചാ​രം. വി​ല​ങ്ങാ​ട് കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സോ​ൾ​മേ​റ്റ് ബ​സി​ന് പി​റ​കി​ലാ​ണ് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ യു​വാ​വ് യാ​ത്ര ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. വാ​ണി​മേ​ൽ പാ​ലം മു​ത​ൽ അ​ഞ്ച് കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് കോ​ണി​യി​ൽ തൂ​ങ്ങി പി​ടി​ച്ച് യാ​ത്ര​ക്കാ​ര​ൻ യാ​ത്ര ചെ​യ്ത​ത്.

ബ​സി​ന് പി​റ​കി​ലെ കാ​ർ യാ​ത്ര​ക്കാ​രാ​ണ് ദൃ​ശ്യം പ​ക​ർ​ത്തി​യ​ത്. വ​ള​യം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. പോ​ലീ​സ് ഇ​ത് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ബ​സി​ലെ യാ​ത്ര​ക്കാ​ര​ന്‍റെ യാ​ത്രാ ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും വൈ​റ​ലാ​ണ്.