കൈ​ത​ക്ക​ലി​ല്‍ വി​റ​കു​പു​ര ക​ത്തി ന​ശി​ച്ചു; പ​രാ​തി ന​ൽ​കി
Wednesday, July 3, 2024 4:57 AM IST
പേ​രാ​മ്പ്ര: കൈ​ത​ക്ക​ലി​ല്‍ വീ​ടീ​നോ​ട് ചേ​ര്‍​ന്ന വി​റ​കു​പു​ര ക​ത്തി ന​ശി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി വീ​ട്ടു​കാ​ർ. ക​രി​മ്പി​ച്ചി​ക​ണ്ടി ക​ദീ​ശു​മ്മ​യു​ടെ വീ​ട്ടി​ലെ വി​റ​കു​പു​ര​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ ക​ത്തി ന​ശി​ച്ച​ത്. വി​റ​കു​പു​ര​യി​ല്‍ മു​ക​ളി​ലെ​ത്തെ ത​ട്ടി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന വി​റ​കും, താ​ഴെ ത​ട്ടി​ലു​ള്ള ച​കി​രി​യും അ​ട​യ്ക്ക​യു​മെ​ല്ലാം പൂ​ർ​ണ​മാ​യും ക​ത്തി​യ​മ​ർ​ന്നു.

പൈ​പ്പി​ലെ വെ​ള്ള​മു​പ​യോ​ഗി​ച്ചാ​ണ് വീ​ട്ടു​കാ​ര്‍ തീ ​അ​ണ​ച്ച​ത്. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ചാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പേ​രാ​മ്പ്ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.