കോ​ട്ട​പ​റ​മ്പ് ആ​ശു​പ​ത്രി​യി​ല്‍ ഇ -​ഹെ​ല്‍​ത്ത് പ​ദ്ധ​തി ആ​രം​ഭി​ച്ചു
Tuesday, July 2, 2024 7:25 AM IST
കോ​ഴി​ക്കോ​ട്: കോ​ട്ട​പ​റ​മ്പ് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ല്‍ ഇ-​ഹെ​ല്‍​ത്ത് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ആ​ശു​പ​ത്രി നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​സു​പ്രി​യ​ക്ക് കാ​ര്‍​ഡ് ന​ല്‍​കി​യാ​ണ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എ​സ്.​കെ.​അ​ബൂ​ബ​ക്ക​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ഡി​ഷ​ണ​ല്‍ ഡി​എം​ഒ ഡോ. ​എ.​പി.​ദി​നേ​ഷ് കു​മാ​ര്‍ , ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​എം.​സു​ജാ​ത , ഇ- ​ഹെ​ല്‍​ത്ത് ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​പി.​പി.​പ്ര​മോ​ദ് കു​മാ​ര്‍ , എ​ച്ച്എം​സി മെ​ന്പ​ർ​മാ​രാ​യ മ​നാ​ഫ് , ബി.​കെ.​പ്രേ​മ​ന്‍, ഫി​റോ​സ്, ല​താ​കു​മാ​രി , ഹ​സീ​ന , ഗ​ഫൂ​ര്‍ , ആ​ര്‍​എം​ഒ ഡോ.​പി.​എ​സ്. ദി​വ്യ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്കാ​യി വ​രു​ന്ന രോ​ഗി​ക​ള്‍ യു​എ​ച്ച്‌​ഐ​ഡി കാ​ര്‍​ഡ് കൊ​ണ്ടു​വ​ര​ണ​മെ​ന്നും കാ​ര്‍​ഡ് ഇ​ല്ലാ​ത്ത​വ​ര്‍ ആ​ധാ​ര്‍ കാ​ര്‍​ഡും ആ​ധാ​ര്‍ കാ​ര്‍​ഡു​മാ​യി ബ​ന്ധി​പ്പി​ച്ച മൊ​ബൈ​ല്‍ ന​മ്പ​റു​ള്ള ഫോ​ണും കൈ​യി​ല്‍ ക​രു​തേ​ണ്ട​താ​ണെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ സെ​ന്‍റ​റു​ക​ളി​ലേ​ക്കു​ള്ള റ​ഫ​റ​ല്‍ സം​വി​ധാ​നം ഇ​തു​വ​ഴി സു​താ​ര്യ​മാ​കും. ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തോ​ടെ രോ​ഗി​യു​ടെ സ​മ്പൂ​ര്‍​ണ രോ​ഗ വി​വ​ര​ങ്ങ​ള്‍ വ​ള​രെ എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​കും.