പൊ​തു​മ​രാ​മ​ത്ത് സെ​ക്ഷ​ൻ ഓ​ഫീ​സ് മു​ക്കം മി​നി സി​വി​ൽസ്റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്ത​നമാ​രം​ഭി​ച്ചു
Sunday, June 30, 2024 4:58 AM IST
മു​ക്കം: മു​ക്കം മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ഒ​രു സ​ർ​ക്കാ​ർ ഓ​ഫീ​സ് കൂ​ടി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. സ്ഥ​ല സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പൊ​തു​മ​രാ​മ​ത്ത് പാ​ല​ങ്ങ​ൾ വി​ഭാ​ഗം തി​രു​വ​മ്പാ​ടി സെ​ക്ഷ​ൻ ഓ​ഫീ​സാ​ണ് മു​ക്കം മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി​യ​ത്.

തി​രു​വ​മ്പാ​ടി, കു​ന്ന​മം​ഗ​ലം, കൊ​ടു​വ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന പ​രി​ധി​യു​ള്ള​താ​ണ് ഈ ​ഓ​ഫീ​സ്.

നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ർ​മാ​ണം ന​ട​ന്നു വ​രു​ന്ന ഒ​ട്ട​ന​വ​ധി പാ​ലം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഫ​ല​പ്ര​ദ​മാ​യ മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​തോ​ടെ സാ​ധ്യ​മാ​കും.

ലി​ന്‍റോ ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മു​ക്കം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​ടി. ബാ​ബു, ഡെ​പ്യു​ട്ടി ചെ​യ​ർ​പേ​ഴ്‌​സ​ൺ അ​ഡ്വ. കെ.​പി. ചാ​ന്ദ്‌​നി, കൗ​ൺ​സി​ല​ർ ജോ​ഷി​ല തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.