പണം ട്രാ​ന്‍​സ്ഫ​ര്‍ ചെ​യ്യാ​ന്‍ ക​ള്ള​നോ​ട്ട്: നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ
Tuesday, June 25, 2024 7:10 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മ​ണി ട്രാ​ന്‍​സ്ഫ​ര്‍ ചെ​യ്യാ​ന്‍ സ്ഥാ​പ​ന​ത്തി​ല്‍ ഏ​ല്‍​പ്പി​ച്ച തു​ക​യി​ല്‍ ക​ള്ള​നോ​ട്ട് ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍. താ​മ​ര​ശേ​രി സ്വ​ദേ​ശി​ക​ളാ​യ മു​ര്‍​ഷി​ദ്, മു​ഹ​മ്മ​ദ് ഇ​യാ​സ്, കൊ​ടു​വ​ള്ളി സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് മ​ണ്ണാ​ര്‍​ക്കാ​ട് സ്വ​ദേ​ശി ഹു​സ്ന എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ല്‍ നി​ന്നു ക​ള്ള​നോ​ട്ടു​ക​ളും പി​ടി​ച്ചെ​ടു​ത്തു. സ്ഥാ​പ​ന ഉ​ട​മ​യാ​ണ് ക​ള്ള​നോ​ട്ട് സം​ഘ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​രം പോ​ലീ​സി​ന് ന​ല്‍​കി​യ​ത്.

കൊ​ടു​വ​ള്ളി സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ന​രി​ക്കു​നി​യി​ലെ ഐ ​ക്യു മൊ​ബൈ​ല്‍ ഹ​ബ് എ​ന്ന ക​ട​യി​ല്‍ ട്രാ​ന്‍​സ്ഫ​ര്‍ ചെ​യ്യാ​നാ​യി യു​വ​തി കൊ​ടു​ത്തു​വി​ട്ട 500 രൂ​പ​യു​ടെ 30 നോ​ട്ടു​ക​ളി​ല്‍ 14 എ​ണ്ണ​മാ​ണ് ക​ള്ള​നോ​ട്ടാ​ണെ​ന്ന് ക​ട​യു​ട​മ​യ്ക്ക് മ​ന​സി​ലാ​യ​ത്. യാ​സി​ര്‍ ഹു​സൈ​ന്‍ എ​ന്ന ആ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ്ക്കാ​ന്‍ വേ​ണ്ടി മു​ര്‍​ഷി​ദ് എ​ന്ന യു​വാ​വി​ന്‍റെ കൈ​വ​ശ​മാ​ണ് ഹു​സ്ന എ​ന്ന യു​വ​തി പ​ണം കൊ​ടു​ത്തു​വി​ട്ട​ത്. പ​ണ​വു​മാ​യി എ​ത്തി​യ മു​ര്‍​ഷി​ദ് പോ​യ ശേ​ഷ​മാ​ണ് ഒ​റി​ജി​ന​ല്‍ നോ​ട്ടു​ക​ള്‍​ക്കി​ട​യി​ല്‍ വ്യാ​ജ​നോ​ട്ടു​ക​ളു​ണ്ടെ​ന്ന് ക​ട​യു​ട​മ​യ്ക്ക് മ​ന​സി​ലാ​യ​ത്.


ത​നി​ക്ക് ല​ഭി​ച്ച തു​ക​യി​ല്‍ ക​ള്ള​നോ​ട്ടു​ക​ളു​ണ്ടെ​ന്ന് ഫോ​ണി​ല്‍ വി​ളി​ച്ച​റി​യി​ച്ച​പ്പോ​ള്‍ സം​ഘം തു​ക തി​രി​കെ അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് ക​ട​യു​ട​മ മു​ഹ​മ്മ​ദ് റ​യീ​സ് കൊ​ടു​വ​ള്ളി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. സം​ഘ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ണ്ടെ​ന്ന വി​വ​രം പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം ഉ​ര്‍​ജി​ത​മാ​ണെ​ന്ന് കൊ​ടു​വ​ള്ളി പോ​ലീ​സ് അ​റി​യി​ച്ചു.