വേനപ്പാറ: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് വേനപ്പാറ ഹോളി ഫാമിലി സ്കൂളിൽ യോഗ പരിശീലനം സംഘടിപ്പിച്ചു.
യോഗ ട്രെയിനർ ഡോ. സിജുലമിത്ര "കുട്ടികളും യോഗയും'എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് നയിച്ചു. തുടർന്ന് യോഗ പരിശീലനവും നടന്നു. ഷെറി ജോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സിബില മാത്യൂസ്, പി.എം. എഡ്വേഡ്, ടെസി തോമസ്, ജോണി കുര്യൻ എന്നിവർ പ്രസംഗിച്ചു.