ഡെ​ങ്കി പ​നിയ്ക്കൊപ്പം മ​ന്തു​രോ​ഗ​വും; മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​ളു​ന്നു
Sunday, June 23, 2024 5:30 AM IST
കു​റ്റ്യാ​ടി: കു​റ്റ്യാ​ടി ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി പ​രി​ധി​യി​ൽ വ്യാ​പ​ക​മാ​യി ഡെ​ങ്കി പ​നി പ​ട​രു​ന്നു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും സ്വ​കാ​ര്യ ക്ലിനി​ക്കു​ക​ളി​ലും പ​നി ബാ​ധി​ച്ച് എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ​ത്തി​ലേ​റേ കേ​സു​ക​ൾ ദി​വ​സ​വും വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തു​ന്നു​ണ്ട​ന്നാ​ണ് അ​റി​യു​ന്ന​ത്.

പ​രി​ശോ​ധ​ന ന​ട​ത്താ​ത്ത പ​നി കേ​സു​ക​ളി​ൽ പ​ല​തും ഡെ​ങ്കി​യാ​കാ​നും സാ​ധ്യ​ത​യു​ണ്ട്. ഡെ​ങ്കി പി​ടി​ച്ച് നി​ർ​ത്തു​ന്ന​തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് പ്ര​തി​സ​ന്ധി​യി​ലാ​കു​മ്പോ​ൾ ത​ളീ​ക്ക​ര​യി​ൽ താ​മ​സി​ക്കു​ന്ന അ​ന്യ സം​സ്ഥാ​ന​ക്കാ​രി​ൽ മ​ന്ത് രോ​ഗം ക​ണ്ടെ​ത്തി​യ​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളാ​യ 19 പേ​രി​ലാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച മ​ന്ത് രോ​ഗാ​ണു​ക്ക​ളെ ക​ണ്ട​ത്തി​യ​ത്.

തു​ട​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ കാ​ഞ്ഞി​രോ​ളി പീ​ടീ​ക, സ്പ​ർ​ശം ഓ​ഫീ​സ്, ത​ളീ​ക്ക​ര മ​ദ്ര​സ എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന ന​ട​ത്തി. ജ​ന​ങ്ങ​ളി​ൽ നി​ന്ന് ര​ക്തം ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​രി​ക്ക​യാ​ണ്. മൂ​ന്ന് വ​യ​സി​ന് മു​ക​ളി​ലു​ള്ള ആ​ളു​ക​ളി​ൽ നി​ന്നാ​ണ് ക്യാ​ന്പു​ക​ളി​ൽ ര​ക്തം പ​രി​ശോ​ധ​നയ്​ക്ക് എ​ടു​ത്ത​ത്. ഫ​ലം ല​ഭ്യ​മാ​യി​ട്ടി​ല്ല.


കൊ​തു​കു​ക​ളെ തു​ര​ത്താ​ൻ ഫോ​ഗിം​ഗ് ഉ​ൾ​പ്പെ​ടെ നാ​ട്ടി​ൽ ന​ട​ത്തു​ന്നു​ണ്ട്. ഫോ​ഗിം​ഗി​ന് ആ​വ​ശ്യ​മാ​യ രാ​സ​വ​സ്തു​ക്ക​ൾ ആ​വ​ശ്യ​ത്തി​ന് ല​ഭ്യ​മാ​യി​ല്ലെ​ന്ന് പ​രാ​തി​യു​മു​ണ്ട്. കൊ​തു​ക് ന​ശീ​ക​ര​ണ​ത്തി​ന് വ​ൻ തു​ക ചെ​ല​വ​ഴി​ച്ചാ​ണ് മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. എ​ന്നാ​ൽ അ​തൊ​ന്നും ഫ​ലം ക​ണ്ടി​ല്ലെ​ന്നാ​ണ് രോ​ഗ​ങ്ങ​ളു​ടെ വ​ർ​ധ​ന തെ​ളി​യി​ക്കു​ന്ന​ത്.

അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ലം തി​ക​ച്ചും വൃ​ത്തി​ഹീ​ന​മാ​യ ചു​റ്റു​പാ​ടു​ക​ളാ​ണെ​ന്നാ​ണ് പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.