വർഷങ്ങൾ നീണ്ട ഭരണത്തിനൊടുവിൽ കൺസർവേറ്റീവുകൾക്കു ജനം വലിയ ശിക്ഷ കൊടുക്കുമെന്നാണു പറയുന്നത്. കൺസർവേറ്റീവുകൾ 127 സീറ്റുകളിൽ ഒതുങ്ങുമെന്നും മന്ത്രിമാർ അടക്കം പരാജയപ്പെട്ടേക്കുമെന്നും ആശങ്കയുണ്ട്. പ്രധാനമന്ത്രി സുനാക്കും തോറ്റേക്കാം. സീറ്റ് നിലനിർത്താൻ കഴിയാത്ത ആദ്യ പ്രധാനമന്ത്രിയെന്ന കുപ്രസിദ്ധിയായിരിക്കും സുനാക്കിനുണ്ടാകുക.
ലേബറുകൾക്ക് കുറഞ്ഞത് 430 സീറ്റെങ്കിലും പ്രതീക്ഷിക്കുന്നു. 1997ൽ, മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ നേതൃത്വത്തിൽ നേടിയ 418 സീറ്റുകളാണ് ഇതിനു മുന്‍പത്തെ ലേബറിന്റെ ഏറ്റവും വലിയ ജയം.