കഴിഞ്ഞ വർഷം 1943ൽ വ്യോമസേനാ പരിശീലന ആവശ്യത്തിനായി നിർമിച്ച വിമാനത്താവളമാണിത്. പിന്നീട് പലകുറി വിമാനത്താവളത്തിൽ നവീകരണപ്രവർത്തനം നടത്തിയപ്പോൾ ബോംബ് അറിയാതെ ഉള്ളിലകപ്പെടുകയായിരുന്നു.
രണ്ടാം ലോകമഹായുദ്ധസമയത്ത് യുഎസ് സൈന്യം വർഷിച്ച പൊട്ടാത്ത നിരവധി ബോംബുകൾ പ്രദേശത്ത് മുന്പ് കണ്ടെത്തിയിരുന്നു. ജപ്പാനിൽ പലയിടത്തുനിന്നും ഇപ്പോഴും രണ്ടാം ലോകമഹായുദ്ധകാലത്തു വർഷിച്ച ബോംബുകൾ കണ്ടെത്തുന്നുണ്ട്. കഴിഞ്ഞ വർഷം മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 41 ടൺ ഭാരം വരുന്ന 2348 ബോംബുകളാണു കണ്ടെത്തി നിർവീര്യമാക്കിയത്.