ഒ​ക്‌​ല​ഹോ​മയിൽ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ബൈ​ബി​ൾ പ​ഠി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട് സൂ​പ്ര​ണ്ട്
Saturday, June 29, 2024 5:03 PM IST
പി.​പി. ചെ​റി​യാ​ൻ
ഒ​ക്‌​ല​ഹോ​മാ: ഒ​ക്‌​ല​ഹോ​മ​യി​ലെ പ​ബ്ലി​ക് സ്‌​കൂ​ളു​ക​ളി​ലെ അ​ഞ്ച് മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ പാ​ഠ​ങ്ങ​ളി​ൽ ബൈ​ബി​ൾ ഉ​ൾ​പ്പെ​ടു​ത്താ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വകുപ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​ത്ത​ര​വി​ട്ടു.

റി​പ്പ​ബ്ലി​ക്ക​ൻ സ്റ്റേ​റ്റ് സൂ​പ്ര​ണ്ട് റ​യാ​ൻ വാ​ൾ​ട്ടേ​ഴ്‌​സ് സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള സൂ​പ്ര​ണ്ടു​മാ​ർ​ക്ക് വ്യാ​ഴാ​ഴ്ച അ​യ​ച്ച നി​ർ​ദേ​ശ​ത്തി​ൽ ഉ​ത്ത​ര​വ് പാ​ലി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ണെ​ന്ന് അ​റി​യി​ച്ചു.

ഈ ​രാ​ജ്യ​ത്തെ കു​റി​ച്ച് ന​മ്മു​ടെ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കാ​ൻ ബൈ​ബി​ൾ അ​നി​വാ​ര്യ​മാ​യ ഒ​രു ച​രി​ത്ര​രേ​ഖ​യാ​ണ് എ​ന്ന് വാ​ൾ​ട്ടേ​ഴ്‌​സ് ത​ന്‍റെ ഔ​ദ്യോ​ഗി​ക എ​ക്‌​സ് അ​ക്കൗ​ണ്ടി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞു.