ജയിൽ ചാടിയെ പ്രതിയെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം തേടി
Wednesday, June 26, 2024 5:41 AM IST
പി.പി. ചെ​റി​യാ​ൻ
ഒ​ക്‌​ല​ഹോ​മ: യൂ​ണി​യ​ൻ സി​റ്റി ക​മ്യൂ​ണി​റ്റി ക​റ​ക്ഷ​ൻ​സ് ഫെ​സി​ലി​റ്റി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട ഒ​രാ​ൾ​ക്കാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

26 കാ​ര​നാ​യ സാ​മു​വ​ൽ സ്റ്റീ​വ​ൻ​സ് എ​ന്ന യു​വാ​വാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി യൂ​ണി​യ​ൻ സി​റ്റി ക​മ്മ്യൂ​ണി​റ്റി ക​റ​ക്ഷ​ൻ​സ് ഫെ​സി​ലി​റ്റി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​താ​യി പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​റി​യി​ച്ചു.

6.4 ഇ​ഞ്ച് ഉ‍‌‌‌​യ​ര​വും 235 പൗ​ണ്ട് ഭാ​ര​വും ത​വി​ട്ടു​നി​റ​ത്തി​ലു​ള്ള നീ​ളം കു​റ​ഞ്ഞ മു​ടി​യു​മാ​ണ്. നീ​ല ജീ​ൻ​സും ചാ​ര​നി​റ​ത്തി​ലു​ള്ള ഷ​ർ​ട്ടു​മാ​ണ് അ​വ​സാ​ന​മാ​യി ഇ​യാ​ൾ ധ​രി​ച്ചി​രു​ന്ന​ത്.

മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് സ്റ്റീ​വ​ൻ​സ് ജ​യി​ൽ​വാ​സം അ​നു​ഭ​വി​ക്കു​ക​യാ​ണ്.