ഹൂസ്റ്റണിൽ മൂന്ന് പേർ വെടിയേറ്റു കൊല്ലപ്പെട്ടു; ഒരാൾ അറസ്റ്റിൽ
Wednesday, June 26, 2024 2:17 AM IST
പി.പി. ചെറിയാൻ
ഹൂ​സ്റ്റ​ൺ: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഹൂ​സ്റ്റ​ണി​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​രു വീ​ട്ടി​ൽ മൂ​ന്ന് പേ​രെ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​താ​യി ഹൂ​സ്റ്റ​ൺ പോ​ലീ​സ് അ​റി​യി​ച്ചു. 10500 ബ്ലോ​ക്കി​ലെ ഹാ​മ​ർ​ലി ബൊ​ളി​വാ​ർ​ഡി​ലെ വീ​ട്ടി​ൽ പു​ല​ർ​ച്ചെ 3:10 നാ​ണ് ര​ണ്ട് സ്ത്രീ​ക​ളെ​യും ഒ​രു പു​രു​ഷ​നെ​യു​മാ​ണ് വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വെ​ടി​വ​യ്പ് ന​ട​ത്തി​യ ബ്ര​യാ​ൻ ജെ. ​ഫെ​ർ​ണാ​ണ്ട​സ് (27) എ​ന്ന വീ​ട്ടു​ട​മ​സ്ഥ​നെ പോ​ലീ​സ് പി​ടി​കൂ​ടി. കൊ​ല്ല​പ്പെ​ട്ട​വ​ർ ഫെ​ർ​ണാ​ണ്ട​സി​ന്‍റെ അ​മ്മ ലി​യോ​ണ​ർ ഹെ​ർ​ണാ​ണ്ട​സ് (65), സ​ഹോ​ദ​രി കാ​രെ​ൻ ഹെ​രേ​ര (43), ഭാ​ര്യാ സ​ഹോ​ദ​ര​ൻ തോ​മ​സ് കു​പ്രി​യ​ക്കോ​വ് (38) എ​ന്നി​വ​രാ​ണ്.

വെ​ടി​യേ​റ്റ​വ​ർ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യെ​ന്നും സ്വ​യ​ര​ക്ഷ​യ്ക്കാ​യാ​ണ് വെ​ടി​വെ​ച്ച​തെ​ന്നും ഫെ​ർ​ണാ​ണ്ട​സ് അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നി​രു​ന്നാ​ലും, വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച ക​യ​റി​യ തെ​ളി​വു​ക​ളൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ ഫെ​ർ​ണാ​ണ്ട​സ് കൊ​ല​പ്പെ​ടു​ത്തി​യ​ത് കു​ടു​ബാം​ഗ​ങ്ങ​ളെ ത​ന്നെ​യാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

ബ്ര​യാ​ൻ ജെ. ​ഫെ​ർ​ണാ​ണ്ട​സി​നെ​തി​രേ കൊ​ല​ക്കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ട്. ഹൂ​സ്റ്റ​ൺ ഫ​യ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ൾ ത​ന്നെ മൂ​ന്നു പേ​രും മ​രി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ചു.

ഹൂ​സ്റ്റ​ൺ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​ധി​കൃ​ത​ർ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. വെ​ടി​വ​യ്പ്പി​ന് പി​ന്നി​ലെ കാ​ര​ണം ഇ​തു​വ​രെ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.