അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗ​മാ​യി ബോ​ബ​ൻ ജോ​ർ​ജിനെ തെരഞ്ഞെടുത്തു
Wednesday, June 26, 2024 7:53 AM IST
അ​ല​ൻ ചെ​ന്നി​ത്ത​ല
ഡി​ട്രോ​യി​റ്റ്: മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗ​മാ​യി ബോ​ബ​ൻ ജോ​ർ​ജി​നെ തെ​ര​ഞ്ഞെ​ടു​ത്തു. നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ മി​ഡ്വെ​സ്റ്റ് റീ​ജി​യ​ണ​നി​ൽ നി​ന്നും ഭ​ദ്രാ​സ​ന കൗ​ൺ​സി​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വൈ​ദി​ക​ൻ സ​ഭ​യു​ടെ ക്ര​മീ​ക​ര​ണ​പ്ര​കാ​രം കേ​ര​ള​ത്തി​ലേ​ക്ക് സ്ഥ​ലം​മാ​റി പോ​യ ഒ​ഴി​വി​ലേ​ക്കാ​ണ് ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക അം​ഗ​മാ​യ ബോ​ബ​ൻ ജോ​ർ​ജി​നെ ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

മാ​ർ​ത്തോ​മ്മാ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന കൗ​ൺ​സി​ലി​ലേ​ക്ക് ന​ട​ന്ന തെര​ഞ്ഞെ​ടു​പ്പി​ൽ മിഡൽ ഈസ്റ്റ് റീ​ജി​യ​ണ​നി​ൽ നി​ന്നും ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ നേ​ടി​യ ആ​ത്മാ​യ പ്ര​തി​നി​ധി​യാ​ണ് ബോ​ബ​ൻ ജോ​ർ​ജ്.

ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ൽ നി​ന്നു​മു​ള്ള ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗം, നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ മു​ഖ​പ​ത്ര​മാ​യ മെ​സ്‌​സ​ഞ്ച​ർ മാ​സി​ക​യു​ടെ മാ​നേ​ജിംഗ് ക​മ്മ​റ്റി അം​ഗം, ഭ​ദ്രാ​സ​ന വെ​ബ്സൈ​റ്റ് ഐറ്റി ക​മ്മി​റ്റി അം​ഗം എ​ന്നീ ചു​മ​ത​ല​ക​ളും വ​ഹി​ക്കു​ന്ന ബോ​ബ​ൻ ജോ​ർ​ജ് ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ മു​ൻ ട്ര​സ്റ്റി, സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ചി​ട്ടു​ണ്ട്.

വെ​ണ്മ​ണി തെ​ക്കേ​തി​ൽ മ​ല​യി​ൽ കു​ടും​ബാം​ഗ​മാ​യ ബോ​ബ​ൻ ജോ​ർ​ജ് ഇ​പ്പോ​ൾ മി​ഷി​ഗ​ണി​ലെ നോ​വാ​യ് സി​റ്റി​യി​ൽ കു​ടും​ബ​സ​മേ​തം താ​മ​സി​ച്ചു​കൊ​ണ്ട് ഐ​റ്റി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.